ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തില്‍ എന്‍.ഡി.എ സഖ്യം കുതിപ്പ് നടത്തിയെങ്കിലും നിലവില്‍ ലീഡ് കുറഞ്ഞ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 46 സീറ്റിനും താഴേക്ക് എത്തി. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി 40 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
ആദ്യ ഘട്ടത്തില്‍ 55 സീറ്റുകളില്‍ കുതിപ്പ് നടത്തിയ ശേഷമാണ് ബി.ജെ.പിയുടെ ലീഡ് നില താഴേക്ക് എത്തിയത്. ഇവിടെ കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വെ ശരിവെക്കും വിധത്തിലാണ് നിലവിലെ ഫലസൂചനകള്‍. ബി.ജെ.പി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് സര്‍വെ പ്രവചിക്കുന്നത്. ജാട്ട് , ദളിത് കര്‍ഷക വോട്ടുകള്‍ കോണ്‍ഗ്രസിനും ജെ.ജെ.പിക്കും ശക്തിയാകുകമെന്നാണ് സര്‍വെ ചൂണ്ടിക്കാണിക്കുന്നത്.