ഹര്‍ത്താലിനെതിരെ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. ഹർത്താലിനെതിരെ ജനവികാരം ഉയരുന്നത് കാണുന്നില്ലേ എന്നും കോടതി ചോദിച്ചു. നാളത്തെ പണിമുടക്കില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് 1.45ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
സംസ്ഥാനത്ത് ഹര്‍ത്താല്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടത് . കഴിഞ്ഞ വര്‍ഷം കേരളത്തില്‍ 97 ഹര്‍ത്താലുകള്‍ നടന്നെന്നും ഇത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.