ഹരിയാനയില് കര്ഷകരുടെ സമരത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഉപരോധസമരം തുടരുന്നു. ഹത്തേഹാബാദിലെ തൊഹാന പൊലീസ് സ്റ്റേഷന് ഉപരോധിച്ചാണ് സമരം നടത്തുന്നത്. പൊലീസ് സ്റ്റേഷന് പുറത്ത് പന്തലുകള് കെട്ടിയാണ് നൂറുകണക്കിന് കര്ഷകര് സമരത്തില് പങ്ക് ചേരുന്നത്. ഇന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കര്ഷകസംഘടനകള് പ്രഖ്യാപിച്ചിരുന്നെങ്കിലും രണ്ട് നേതാക്കള്ക്ക് ജാമ്യം ലഭിച്ച സാഹചര്യത്തില് ഇത് പിന്വലിച്ചിട്ടിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലുള്ള ഒരു കര്ഷകനെ കൂടി വിട്ടു കിട്ടുന്നത് വരെ ഉപരോധം തുടരാന് തന്നെയാണ് കര്ഷകരുടെ തീരുമാനം.
Related News
കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു
നടനും ‘മക്കൾ നീതി മയ്യം’ പാർട്ടി സ്ഥാപകനുമായ കമൽ ഹാസന് കൊവിഡ് സ്ഥിരീകരിച്ചു. അമേരിക്കൻ സന്ദർശനത്തിനു ശേഷം തിരികെയെത്തിയ താരത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. താരത്തെ ഇപ്പോൾ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ കമൽ ഹാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ചെങ്കോട്ടയില് പതാക ഉയര്ത്തിയ ദീപ് സിദ്ദു ആരാണ് ? ബി.ജെ.പിയുമായുള്ള ബന്ധം എങ്ങനെ?
ആരാണ് ദീപ് സിദ്ദു? പഞ്ചാബി നടനും സാമൂഹിക പ്രവര്ത്തകനുമായ ദീപ് സിദ്ദു 2015ല് പുറത്തിറങ്ങിയ രാംത ജോഗി എന്ന സിനിമയിലൂടെയാണ് സിനിമാ കരിയര് ആരംഭിച്ചത്. 1984ല് പഞ്ചാബിലെ മുക്തസാര് ജില്ലയില് ജനിച്ച സിദ്ദു, കിങ് ഫിഷര് മോഡല് ഹണ്ടിലെ വിജയി കൂടിയാണ്. ബോളിവുഡ് നടന് സണ്ണി ഡിയോളിന്റെ അനുയായി കൂടിയായ സിദ്ദ് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ക്യാംപെയിന് സമയത്ത് പഞ്ചാബിലെ ഗുര്ദാസ്പൂര് സീറ്റില് മല്സരിക്കുമ്പോള് സജീവമായി തന്നെ കൂടെയുണ്ടായിരുന്നു. ബി.ജെ.പി എം.പി സണ്ണി ഡിയോളിന്റെ കൂടെയും പ്രധാനമന്ത്രി […]
ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം
ചികിത്സയ്ക്കിടെ ഓക്സിജൻ മാസ്കിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം. രാജസ്ഥാനിലെ കോട്ടയിലുള്ള സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്ന 23 കാരനാണ് മരിച്ചത്. ഡോക്ടർമാരുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചു. കോട്ടയിലെ അനന്ത്പുര താലാബിൽ താമസിക്കുന്ന വൈഭവ് ശർമ്മ (23) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി വൈകി ശർമയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരാവസ്ഥയിലായ ശർമയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ സിപിആർ നൽകാൻ തുടങ്ങി. ഇതിനിടെ ഡിസി ഷോക്ക് മെഷീനിൽ നിന്ന് ഉയർന്ന […]