ഡല്‍ഹിയില്‍ അതിശക്തമായ ആലിപ്പഴ വര്‍ഷം. ഇന്നലെ വൈകീട്ട് അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് മഴക്ക് പിറകെ ആലിപ്പഴം പൊഴിഞ്ഞത്. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഡല്‍ഹിയില്‍ ഇറങ്ങേണ്ട വിമാനങ്ങളും വഴിതിരിച്ച് വിട്ടു. ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ അതിശൈത്യം നീങ്ങി തുടങ്ങുന്ന നേരത്താണ് അപ്രതീക്ഷിത ആലിപ്പഴ വര്‍ഷം.
വൈകീട്ട് അഞ്ചിനും രാത്രി 8.30 ഇടയിലെ തലസ്ഥാന നഗരകാഴ്ചകളാണിത്. മിക്കപ്പോഴും മഞ്ഞില്‍ മൂടുന്ന ഷിംലയും മണാലിയും അടക്കമുള്ള വിനോദ കേന്ദ്രങ്ങളിലെ നിരത്തുകള്‍ക്ക് സമാനം.
ആലിപ്പഴ പെയ്ത്തില്‍ പലയിടത്തും റോഡ് ഗതാഗതം തടസപ്പെട്ടു. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ കട്ടറിന്റെ ചാര്‍ട്ടേഡ് വിമാനം അടക്കം ഡല്‍ഹിയിലിറങ്ങേണ്ടിയിരുന്ന 38 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഹിമാലയത്തിലും മഞ്ഞ് വീഴ്ച ശക്തമാണ്.