അര്‍ബുദ രോഗ ബാധിതയായ കുഞ്ഞിനെ സ്വകാര്യ വിമാനത്തില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശില്‍നിന്നുള്ള കുടുംബത്തെയാണ് പ്രിയങ്ക സഹായിച്ചത്.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രയാഗ് രാജിലെ കമല നെഹ്റു ആശുപത്രിയിലാണ് രണ്ടര വയസുകാരി പെണ്‍കുട്ടിയെ ചികിത്സിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസത്തോടെ കുട്ടിയുടെ ആരോഗ്യ നില വഷളായി. കുട്ടി അധിക സമയം അതിജീവിക്കില്ലെന്നു ഡോക്ടര്‍മാരും അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏര്‍പ്പെട്ടിരിക്കവെ, കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയാണ് കുഞ്ഞിന്റെ കാര്യം പ്രിയങ്കയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. ഡല്‍ഹിയില്‍ ചികിത്സ നല്കിയാല് നന്നായിരിക്കുമെന്നും പറഞ്ഞു.
ഉടന്‍ തന്നെ നടപടി സ്വീകരിച്ച പ്രിയങ്ക കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെടുകയും ഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. പിന്നാലെ കുഞ്ഞിനെയും അമ്മയെയും ഒരു സ്വകാര്യ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് അയയ്ക്കുകയും ചെയ്തു.