India National

‘ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകുന്നു’; ആരോപണവുമായി അമിത് ഷാ

ഗുപ്കര്‍ സഖ്യത്തിനെതിരെ ആക്ഷേപവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുപ്കര്‍ സഖ്യം (gupkar Alliance) തെറ്റായ ആഗോള കൂട്ടായ്മയാണെന്നാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചത്. ആഗോള ശക്തികള്‍ ജമ്മുകശ്മീരിലേക്ക് കടന്നുകയറണമെന്നതാണ് സഖ്യത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു.

ഗുപ്കര്‍ സഖ്യം രാജ്യത്തിന്റെ വികാരത്തിനൊത്ത് നീന്താമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ അതിനെ മുക്കുമെന്നും അമിത് ഷാ പറഞ്ഞു. സഖ്യം ജമ്മുകശ്മീരിനെ തീവ്രവാദത്തിലേക്കും കലാപത്തിലേക്കും തിരിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

ഗുപ്കര്‍ സഖ്യം (people alliance for gupkar decleration) ആറ് പാര്‍ട്ടികളുടെ സഖ്യമാണ്. കശ്മീരിന്റെ പ്രത്യേക പദവിയായ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് സഖ്യം രൂപീകരിച്ചിട്ടുള്ളത്.

തന്‍റെ ട്വീറ്റിലൂടെ കോണ്‍ഗ്രിനെയും കടന്നാക്രമിക്കുന്നുണ്ട് അമിത് ഷാ.

ഗുപ്കര്‍ സഖ്യം ഇന്ത്യയുടെ ത്രിവര്‍ണത്തെ അപമാനിച്ചുവെന്നും ഇത്തരം നീക്കങ്ങള്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പിന്തുണക്കുന്നുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. അവര്‍ ഇന്ത്യക്കാര്‍ക്ക് മുന്നില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകുന്നു'; ആരോപണവുമായി അമിത് ഷാ

എന്നാല്‍ അമിത് ഷാക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു. അധികാരത്തിനായി ആരുമായും കൂടുന്ന ബി.ജെ.പിയാണ് തങ്ങളെ കുറ്റപ്പെടുത്തുന്നതെന്ന് ഗുപ്കര്‍ നേതാക്കളായ മെഹ്ബൂബ മുഫ്തിയും ഒമര്‍ അബ്ദുല്ലയും പ്രതികരിച്ചു.

സഖ്യം രൂപീകരിച്ചത് വഴി രാഷ്ട്രീയ തിരിച്ചടിയുണ്ടാകുന്നതിൽ അമിത് ഷാക്കുണ്ടായ അസ്വസ്ഥതയാണിതെന്നും ഉമർ അബ്ദുല്ല കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പോലും ദേശവിരുദ്ധമായി ചിത്രീകരിക്കുകയാണ്. ഗുപ്കര്‍ സഖ്യത്തെ ദേശവിരുദ്ധമായി ചിത്രീകരിക്കാനുള്ള കുതന്ത്രമാണ് അമിത്ഷായുടേതെന്നും മെഹ്ബൂബ മുഫ്തി പ്രതികരിച്ചു.

'ഗുപ്കര്‍ സഖ്യം ജമ്മുകശ്മീരിനെ വീണ്ടും ഭീകരവാദത്തിലേക്ക് കൊണ്ടുപോകുന്നു'; ആരോപണവുമായി അമിത് ഷാ

തങ്ങൾ സഖ്യത്തിന്‍റെ ഭാഗമല്ലെന്നും നുണ പറയുന്നതും വഞ്ചന പ്രചരിപ്പിക്കുന്നതും മിഥ്യാധാരണകൾ സൃഷ്ടിക്കുന്നതും മോദി സർക്കാരിന്റെ മുഖവും സ്വഭാവവും ആയി മാറിയിരിക്കുന്നുവെന്ന് കോൺഗ്രസും തിരിച്ചടിച്ചു.