ഗുജറാത്തിൽ കോടികൾ വിലമതിക്കുന്ന 120 കിലോ മയക്കുമരുന്ന് പിടികൂടി. സംഭവത്തിൽ മൂന്ന് പേരെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. മോർബി ജില്ലയിൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
നവ്‌ലാഖി തുറമുഖത്തിന് സമീപമുള്ള സിൻസുദ ഗ്രാമത്തിൽ എടിഎസും ലോക്കൽ പൊലീസും ചേർന്നാണ് പരിശോധന നടത്തിയത്. മയക്കുമരുന്നിന്റെ കൃത്യമായ മൂല്യവും ഇനവും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കോടികൾ വിലമതിക്കുമെന്ന് എടിഎസ് അറിയിച്ചു.
മയക്കുമരുന്ന് വിപത്തിനെ നേരിടാൻ ഗുജറാത്ത് പൊലീസ് നടത്തുന്ന ശ്രമങ്ങളെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘവി അഭിനന്ദിച്ചു. വിഷയത്തിൽ കൂടുതൽ വിശദാംശങ്ങൾ സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ പിന്നീട് അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു.