India National

സ്കൂ​ൾ, കോ​ള​ജ് തു​റ​ക്ക​ലി​ന് പു​തി​യ മാ​ർ​ഗ​രേ​ഖയുമായി കേന്ദ്രം

രാ​ജ്യ​ത്തെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ എ​ന്നി​വ തു​റ​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ഞ്ചാം​ഘ​ട്ട ലോ​ക്ക്ഡൗ​ണിന്റെ മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി. സ്കൂ​ളു​ക​ൾ തു​റ​ന്നാ​ലും ഉ​ട​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ യാ​തൊ​രു ത​ര​ത്തി​ലു​ള്ള മൂ​ല്യ​നി​ർ​ണ​യ​വും ന​ട​ത്ത​രു​തെ​ന്നാ​ണു മാ​ർ​ഗ​രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.

സ്കൂ​ളു​ക​ൾ ഒ​ക്ടോ​ബ​ർ 15-ന് ​ശേ​ഷം തു​റ​ക്കു​ന്ന കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തീ​രു​മാ​നം എ​ടു​ക്കാ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ഡോക്ടറുടെയും നഴ്‌സിന്റെയും സേവനം ലഭ്യമാകുമെന്ന് ഉറപ്പാക്കണം. ഹാജർ കര്‍ശനമാക്കരുത്. വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അസുഖ അവധി ആവശ്യമെങ്കില്‍ അനുവദിക്കണം. രക്ഷിതാക്കളുടെ അനുമതി പത്രവുമായി മാത്രമെ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താവൂ. സ്‌കൂളില്‍ വരണമോ ഓണ്‍ലൈന്‍ ക്ലാസ് തുടരണോ എന്നകാര്യം തീരുമാനിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സ്വാതന്ത്ര്യം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്കൂ​ൾ കാ​മ്പ​സ് മു​ഴു​വ​ൻ ശു​ചീ​ക​രി​ക്കു​ക​യും അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തു​ക​യും വേ​ണം. ക്ലാ​സ് മു​റി​ക​ളി​ൽ വാ​യു സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. വി​ദ്യാ​ർ​ഥി​ക​ൾ സ്കൂ​ളി​ലേ​ക്ക് വ​രു​മ്പോ​ഴും തി​രി​ച്ചു പോ​കു​ന്പോ​ഴും ക്ലാ​സി​ൽ ഇ​രി​ക്കു​മ്പോ​ഴും സാ​മൂ​ഹ്യ അ​ക​ലം ഉ​റ​പ്പാ​ക്ക​ണം.