കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ മനസ്സ് തുറന്നത്.
ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാൽ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ പറഞ്ഞു.
വളർച്ചാ നിരക്ക് കുറഞ്ഞതിനെ കുറിച്ച് വിശകലനം നടത്തി കൊണ്ടിരിക്കുകയാണ്. മാന്ദ്യത്തന്റെ ലക്ഷണങ്ങളെ കുറിച്ച് മോണിറ്ററി പോളിസി കമ്മറ്റി (എം.പി.സി) നേരത്തെ സൂചനകൾ നൽകിയിരുന്നു. ബാങ്കുകള്‍ സ്വകാര്യവത്കരിക്കുന്നത് ഉചിതമല്ലെന്നും ഭരണപരിഷ്കാരങ്ങളാണ് ആവശ്യമെന്നും ചൂണ്ടിക്കാട്ടിയ ഗവര്‍ണര്‍, പൊതുമേഖല ബാങ്കുകള്‍ക്ക് കൂടുതൽ പ്രവര്‍ത്തന സ്വാതന്ത്യം നല്‍കണമെന്നും വ്യക്തമാക്കി.