വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍ സേനക്ക് കൂടുതല്‍ അധികാരം. വാറണ്ടില്ലാതെ ആരെയും അറസ്റ്റ് ചെയ്യാം. പരിശോധനക്കും വാറണ്ട് വേണ്ട. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. അസം,അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍,നാഗാലാന്റ്,മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അധികാരം നല്‍കിയിരിക്കുന്നത്.
Related News
പത്തനംതിട്ടയില്‍ അതീവ ജാഗ്രത തുടരുന്നു; കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കും
കോവിഡ് 19 സ്ഥിരീകരിച്ച പത്തനംതിട്ട ജില്ലയിലും അതീവ ജാഗ്രത തുടരുകയാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 719 പേരുടെ ലിസ്റ്റ് ജില്ല ഭരണകൂടം തയ്യാറാക്കി. ഇതില്‍ 270 പേര് നേരിട്ട് രോഗബാധിതരുമായ ഇടപഴകിയവരാണ്. രണ്ട് വയസുകാരിയായ കുട്ടിയെ പുതുതായി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നാണ് സൂചന. 270 പേരുമായി ഇറ്റലിയില്‍ നിന്ന് വന്നവര്‍ നേരിട്ട് ഇടപഴകിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. 440 പേരുമായി നേരിട്ടല്ലാതെയും ബന്ധപ്പെട്ടിട്ടുണ്ട്. മൊത്തം 719 പേരുടെ ലിസ്റ്റാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതോടെ 80 ശതമാനം […]
കോവിഡ് 19: കാസര്‍കോട് രണ്ട് എം.എല്‍.എമാര്‍ നിരീക്ഷണത്തില്‍
കാസര്‍കോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രണ്ടു എം.എല്‍.എമാരും നിരീക്ഷണത്തില്‍. മഞ്ചേശ്വരം എം.എല്‍.എ എം.സി. കമറുദ്ദീനും കാസര്‍കോട് എം.എല്‍.എ എന്‍.ഐ. നെല്ലിക്കുന്നുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തില്‍ പങ്കെടുത്തിരുന്നു. കമറുദ്ദീന് എം.എല്‍.എ രോഗിയുമായി സെല്‍ഫി എടുക്കുകയും ചെയ്തിരുന്നു. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്.
വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം
ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസം മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി നേതാക്കള്‍. കനത്ത തിരിച്ചടി പ്രതീക്ഷിക്കുന്ന ഉത്തര്‍പ്രദേശിലെ സുപ്രധാന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് ബി.ജെ.പിയുടെ പ്രചാരണ പരിപാടി. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലും ഛണ്ഡിഗഢിലും പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മധ്യപ്രദേശിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ റാലി. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഇതില്‍ 30 സീറ്റ് 2014ല്‍ ബി.ജെ.പി ഒറ്റക്ക് നേടിരുന്നു. 5 സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് […]