ധനക്കമ്മി നേരിടാന് റിസര്വ് ബാങ്കില് നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്ക്കാര് 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്ട്ട്. ഈ സാമ്പത്തിക വര്ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില് നിലനിര്ത്തുക എന്ന ലക്ഷ്യം മുന്നിര്ത്തിയാണ് റിസര്വ് ബാങ്കില് നിന്ന് കൂടുതല് തുക ആവശ്യപ്പെടാന് കേന്ദ്രസര്ക്കാര് ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്ട്ട് ചെയ്തു.
Related News
സംസ്ഥാനങ്ങള്ക്കുള്ള കേന്ദ്രവിഹിതം കൂട്ടണം; കേന്ദ്ര ബജറ്റില് കേരളത്തിന് പ്രതീക്ഷകളേറെ
രണ്ടാം മോദി സര്ക്കാരിന്റെ അവസാന പാര്ലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് ഇന്ന് അവതരിപ്പിക്കാനിരിക്കെ കേരളത്തിന് പ്രതീക്ഷകളേറെയാണ്. സംസ്ഥാനങ്ങള്ക്കുള്ള കേന്ദ്രവിഹിതം കൂട്ടണമെന്ന ആവശ്യം കേരളം ഉയര്ത്തുന്നുണ്ട്. റെയില്വേ വികസനത്തില് ബജറ്റില് പരിഗണന ലഭിക്കുമെന്ന പ്രതീക്ഷയും സംസ്ഥാനത്തിനുണ്ട്. സാമ്പത്തിക പ്രതിസന്ധിയില് മുങ്ങിയ സംസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകണമെങ്കില് സര്ക്കാരിന് കടമെടുക്കാതെ മറ്റു മാര്ഗങ്ങളില്ല. എന്നാല് വായ്പ പരിധി വെട്ടിക്കുറച്ചതോടെ കേന്ദ്ര സഹായവും ഇളവുകളും സംസ്ഥാനത്തിന് കൂടിയേ തീരൂ. ധനകാര്യ കമ്മീഷന്റെ പൊതുമാനദണ്ഡങ്ങള് പ്രകാരമാണ് എല്ലാ സംസ്ഥാനത്തിനും വായ്പ പരിധി നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് […]
പ്രധാനമന്ത്രിക്കെതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പൊലീസ് കരുതല് തടങ്കലിലാക്കി
പ്രധാനമന്ത്രിയ്ക്ക് എതിരെ നോട്ടീസ് വിതരണം ചെയ്ത അഞ്ച് പേരെ പോലീസ് കരുതല് തടങ്കലിലാക്കി. കോഴിക്കോട്ടെ വിജയ് സങ്കല്പ് റാലിയില് പങ്കെടുക്കാനായി എത്തുന്നതിന് തൊട്ടു മുമ്പായിരുന്നു മോദി കര്ഷക വഞ്ചകനാണെന്ന് വിശദീകരിക്കുന്ന നോട്ടീസ് വിതരണം ചെയ്തവരെ അറസ്റ്റ് ചെയ്തത്. കസബ പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടു. കോഴിക്കോട് പ്രാധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ്പ് യാത്രയോടനുബന്ധിച് മോദിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയുടെ ഭാഗമായിരുന്നു നോട്ടീസ് വിതരണം. ഒപ്പം പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. പ്രതിഷേധ […]
പ്രഗ്യാ ഠാക്കൂര് ദേശസ്നേഹി, ജയിലില് അവരെ കണ്ടത് തീവ്രവാദിയെപ്പോലെ;രാംദേവ്
ഭോപ്പാല് ലോക്സഭാ മണ്ഡലത്തില് ബി.ജെ.പി സ്ഥാനാര്ഥിയും മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ ദേശസ്നേഹി എന്ന് വിശേഷിപ്പിച്ച് യോഗ ഗുരു രാംദേവ് രംഗത്ത്. 2008 മാലേഗാവ് സ്ഫോടന കേസിൽ താക്കൂർ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ പീഡിപ്പിക്കപ്പെടുകയും ചെയ്തതായും രാംദേവ് ആരോപിച്ചു. പറ്റ്നാ സാഹിബ് മണ്ഡലത്തില് നാമനിര്ദേശ പത്രിക സമര്പ്പിച്ച കേന്ദ്ര മന്ത്രി രവിശങ്കര് പ്രസാദിനൊപ്പം എത്തിയതായിരുന്നു അദ്ദേഹം. മാലേഗാവ് കേസില് പ്രഗ്യാ ഠാക്കൂറിനെ വെറും സംശയത്തിന്റെ പേരില് പിടികൂടി ജയിലില് അയയ്ക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ഒരാളെ […]