തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ മുഖംമൂടി ധാരികളായ രണ്ടുപേരാണെന്നാണ് സംശയം. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഛത്രം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/10/gold-ornaments-worth-rs-50-crore-stolen-from-trichy-jeweller.jpg?resize=1199%2C642&ssl=1)