India

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; റെനി ഗ്രാമം മഞ്ഞിനടിയില്‍, 150 തൊഴിലാളികളെ കാണാതായി

ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാനിര്‍ദേശം നല്‍കി.

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞു. റെനി ഗ്രാമം പൂര്‍ണമായി മഞ്ഞിനടിയിലാണ്. 150 തൊഴിലാളികളെ കാണാതായി. അടുത്ത മണിക്കൂറുകള്‍ നിര്‍ണായകമാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം. ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ദൌലി ഗംഗ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാനിര്‍ദേശം നല്‍കി.

ദൌലി ഗംഗ കരകവിഞ്ഞൊഴുകുകയാണ്. സമീപ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. ഗംഗാ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. ഹരിദ്വാറിലും ഋഷികേശിലും ജാഗ്രതാനിര്‍ദേശം നല്‍കി.