കശ്മീര് വിഭജന ബില്ലിനെതിരെ പൊട്ടിത്തെറിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്. രാജ്യത്തിന്റെ ശിരസ്സായിരുന്നു കശ്മീരെന്നും ബി.ജെ.പി സര്ക്കാര് ആ ശിരസ് വെട്ടിമാറ്റിയെന്നും ഗുലാം നബി പറഞ്ഞു. സംസ്ഥാനത്തിന്റെ ചരിത്രത്തെ ബി.ജെ.പി തമസ്കരിച്ചു. കശ്മീരിന് ഈ ഗതിയുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായിരുന്ന ഗുലാം നബി ആസാദ് പറഞ്ഞു.
Related News
പെരിയ ഇരട്ടക്കൊല; അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന് ആലോചന, കൂടുതല് അറസ്റ്റ് ഇന്നുണ്ടായേക്കും
കാസര്കോട് പെരിയയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരെ കൊലപ്പെടുത്തിയ കേസില് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന് ആലോചന. കേസില് കൂടുതല് പ്രതികള് ഉള്പ്പെട്ടിട്ടുള്ളതായും ഇവരെക്കുറിച്ചുള്ള സൂചനകള് ലഭിച്ചതായും പൊലീസ്. കേസില് കൂടുതല് അറസ്റ്റ് ഇന്നുണ്ടായേക്കും. പെരിയ യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകരുടെ കൊലപാതകത്തിന് കാരണം രാഷ്ട്രീയവിരോധമെന്നാണ് റിമാന്ഡ് റിപ്പോര്ട്ട്. കൊലക്ക് പിന്നില് സി.പി.എം പ്രവര്ത്തകരാണ്. വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് കൃപേഷിനെയും ശരത് ലാലിനെയും പ്രതികള് ആക്രമിച്ചതെന്നും റിമാന്ഡ് റിപ്പോര്ട്ടില് പറയുന്നു. ഒന്നാം പ്രതി പീതാംബരൻ ഇരുമ്പ് പൈപ്പ് ഉപയോഗിച്ചും കൂട്ടുപ്രതികൾ വടിവാൾ ഉപയോഗിച്ചുമാണ് […]
പാലായില് വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആദ്യ മണിക്കൂറുകളില് മികച്ച പ്രതികരണം
പാലാ ഉപതെരഞ്ഞെടുപ്പില് വോട്ടെടുപ്പ് തുടങ്ങി. ആദ്യ മണിക്കൂര് പിന്നിട്ടപ്പോള് മികച്ച പ്രതികരണമാണ് ലഭിച്ചത്. പല പോളിങ് സ്റ്റേഷനുകളിലും വോട്ട് രേഖപ്പെടുത്താനായി നീണ്ട വരിയാണ് കാണപ്പെടുന്നത്. എല്.ഡി.എഫ് സ്ഥാനാര്ഥി മാണി സി.കാപ്പന് വോട്ട് രേഖപ്പെടുത്തി.119ാം ബൂത്തില് ആദ്യം വോട്ട് ചെയ്തതത് കാപ്പനായിരുന്നു. വോട്ട് ചെയ്ത കാപ്പന് മാധ്യമപ്രവര്ത്തകരോട് വിജയ പ്രതീക്ഷകള് പങ്കുവച്ചു. വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 176 ബൂത്തുകളിലായി 179106 വോട്ടര്മാരാണ് വോട്ട് രേഖപ്പെടുത്തുക. ഏറ്റവും ആധുനികമായ എം 3 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. എല്ലാ ബൂത്തുകളിലും […]
നെറ്റ് വര്ക് തകരാര്: രണ്ടാഴ്ചക്കകം നിര്ദേശം സമര്പ്പിക്കുമെന്ന് മൊബൈല് കമ്ബനികള്
തൊടുപുഴ: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിലും ആദിവാസി മേഖലയിലുമടക്കം മൊബൈല് നെറ്റ് വര്ക്കുകളുടെ സേവനം ലഭ്യമാക്കാനും നെറ്റ് വര്ക് തടസ്സങ്ങള് പരിഹരിക്കാനുമായി ഡീന് കുര്യാക്കോസ് എം.പിയുടെ അധ്യക്ഷതയില് യോഗം ചേര്ന്നു. കലക്ടര് എച്ച്. ദിനേശന്, അസി. കലക്ടര് സൂരജ് ഷാജി എന്നിവര് പങ്കെടുത്ത യോഗത്തില് മൊബൈല് സേവനദാതാക്കളുടെ പ്രതിനിധികള് ഓണ്ലൈനായി പങ്കുചേര്ന്നു. പഴമ്ബിള്ളിച്ചാല്, മുക്കുളം, മുണ്ടന്നൂര്, ചിന്നപ്പാറക്കുടി, കുറത്തിക്കുടി, മൂന്നാര് ഗുണ്ടുമല എസ്റ്റേറ്റ്, കൈതപ്പാറ, സന്യാസിയോട തുടങ്ങി ജില്ലയിലെ വിവിധ പ്രദേശങ്ങളില് മൊബൈല് നെറ്റ് വര്ക്കുകളുടെ സേവനം ലഭ്യമല്ലാത്തതും […]