India National

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും

കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. 27-ാം കരസേനാ മേധാവിയായ ബിപിൻ റാവത്ത് 3 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്.

ഇന്നലെ രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചിരുന്നു. ഉടൻ തന്നെ ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും.പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെ ചുമതലയേൽക്കും നിലവിൽ ആർമി വൈസ് ചീഫ് ആണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ്.