ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർധിപ്പിച്ചു. 14.2 കിലോ സിലണ്ടറിന് 146 രൂപയാണ് കൂട്ടിയത്. സിലിണ്ടറിന് 850 രൂപയാണ് ഇന്ന് മുതലുള്ള വിലയെന്ന് കമ്പനികള്‍ അറിയിച്ചു.
ഡല്‍ഹി ഫലം വന്നതിന് പിന്നാലെയാണ് വിലവര്‍ധിപ്പിച്ചിരിക്കുന്നത്. സാധാരണ എല്ലാ മാസവും ഒന്നാം തിയതിയാണ് വില വര്‍ധിപ്പിക്കാറുള്ളത്. എന്നാല്‍ ഈ മാസം വില കൂട്ടിയിരുന്നില്ല. വാണിജ്യസിലണ്ടറിന് കഴിഞ്ഞയാഴ്ച വിലകൂട്ടിയിരുന്നു.