പാചകവാതക വില കൂട്ടി . ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 15 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 14.2 kg സിലിണ്ടറിന് കൊച്ചിയിൽ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. 1728 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില. ( gas cylinder price increased )
കഴിഞ്ഞ മാസം ഗാർഹിക ആവശ്യത്തിനുളള സിലിണ്ടറിന് 25 രൂപ വർധിച്ചിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് ഈ വർഷം കൂട്ടിയത് 205.50 രൂപയാണ്. ഈ മാസം ഒന്നിന് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപ കൂടിയിരുന്നു.
ഇന്ന് ഇന്ധന വിലയിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. പെട്രോൾ വില 30 പൈസയും ഡീസൽ വില 37 പൈസയും കൂടി. ഇതോടെ കൊച്ചിയിൽ ഇന്ന് പെട്രോൾ ലീറ്ററിന് 103.25 രൂപയും ഡീസൽ ലീറ്ററിന് 96.53 രൂപയുമാണു വില. ഇന്നലെ യഥാക്രമം 102.95 രൂപയും 96.16 രൂപയുമായിരുന്നു വില.
ഡൽഹയിൽ പെട്രോൾ വില 102.64 രൂപയാണ്. മുംബൈയിൽ 108.67 രൂപയായി. ഡീസലിന് ഡൽഹിയിൽ 91.07 രൂപയാണ്. 98.80 രൂപയാണ് മുംബൈയിൽ.
രാജ്യത്തെ വിവിധയിടങ്ങളിൽ പെട്രോൾ, ഡീസൽ വി നൂറ് കടന്നു. പെട്രോൾ വില നേരത്തെ തന്നെ മിക്കയിടങ്ങളിലും നൂറ് കടന്നിരുന്നെങ്കിലും ഡീസൽ വില ഇപ്പോഴാണ് നൂറ് കടക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ, ഒഡീഷ, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഡീസൽ വില നൂറ് കടന്നത്.