രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോള്‍ വില ലിറ്ററിന് 35 പൈസ കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ ഇന്ധന വില പെട്രോള്‍ ലിറ്ററിന് 99 രൂപ 26 പൈസയും ഡീസലിന് 94 രൂപ 97 പൈസയുമായി. കഴിഞ്ഞ മാസം മാത്രം രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചത് പതിനേഴ് തവണയാണ്.
Related News
വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ
വയനാട്ടിൽ വീണ്ടും കർഷക ആത്മഹത്യ. വയനാട് മുള്ളൻകൊല്ലി ചുളുകോട് എങ്കിട്ടൻ ആണ് വിഷം കഴിച്ച് മരിച്ചത്. കടബാധ്യത മൂലമാണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇയാള്‍ക്ക് മൂന്ന് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു.
യോഗ്യതയില്ലാത്തയാള്‍ കോവിഡ് പോരാളികളെ വിമര്‍ശിക്കുന്നത് അനുവദിക്കാനാവില്ല; രാംദേവിനെതിരെ റസൂല്‍ പൂക്കുട്ടി
ആധുനിക വൈദ്യശാസ്ത്രം വിഡ്ഢിത്തം നിറഞ്ഞതാണെന്ന ബാബ രാംദേവിന്റെ പ്രസ്താവനയ്ക്കതിരെ രൂക്ഷവിമര്‍ശനവുമായി ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. മഹാമാരിക്കാലത്ത് നിസ്വാര്‍ത്ഥ സേവനം കാഴ്ചവെയ്ക്കുന്ന ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരെ ഒരു യോഗ്യതയുമില്ലാത്തയാള്‍ വിമര്‍ശിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയായിരുന്നു റസൂല്‍ പൂക്കുട്ടിയുടെ വിമര്‍ശനം. ആധുനിക വൈദ്യ ശാസ്ത്രത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ ഐ.എം.എ നേരത്തെ രാംദേവിന് ലീഗല്‍ നോട്ടീസ് അയച്ചിരുന്നു. രാംദേവിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി തയ്യാറാവണമെന്നും ഐ.എം.എ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം രാംദേവിന്റെ പ്രസ്താവനകളെ ആരോഗ്യമന്ത്രിയും […]
തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം; പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തും
തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ തെറ്റ് തിരുത്തല്‍ നടപടികളുമായി സി.പി.എം. ജൂലൈ 22 മുതല്‍ 28 വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തി ജനങ്ങള്‍ക്ക് പറയുള്ളത് കേട്ട്, കഴിഞ്ഞ കാല സംഭവങ്ങളുടെ വസ്തുത വീശദീകരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തുടര്‍ച്ചയായ പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കുണ്ടായ തെറ്റിദ്ധാരണ മാറ്റുമെന്നും കോടിയേരി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ നിന്ന് കരകയറാന്‍ വേണ്ടിയുള്ള തിരുത്തല്‍ നടപടികളാണ് മൂന്ന് ദിവസം നീണ്ട് നിന്ന് നേതൃയോഗങ്ങള്‍ തയ്യാറാക്കിയത്.ജൂലൈ 3,4,5 തിയതികളില്‍ മൂന്ന് മേഖലയോഗങ്ങള്‍ […]