രാജ്യത്ത് ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയും കൂട്ടി. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പുതുക്കിയ വില പെട്രോളിന് 100 .26 ഡീസലിന് 96.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 102 .19 രൂപയും ഡീസലിന് 96.11 രൂപയായും വർധിച്ചു.
Related News
എരഞ്ഞോളി മൂസ അന്തരിച്ചു
മാപ്പിളപ്പാട്ട് ഗായകന് എരഞ്ഞോളി മൂസ അന്തരിച്ചു. 75 വയസായിരുന്നു.തലശ്ശേരിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.1940 മാർച്ച് 18ന് കേരളത്തിലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള എരഞ്ഞോളിയിലാണ് ജനനം. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്ദുവിന്റെയും മകനായ ഇദ്ദേഹം ‘വലിയകത്ത് മൂസ’ എന്നായിരുന്നു ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. അരിമുല്ലപ്പൂമണം ഉള്ളോളെ അഴകിലേറ്റം ഗുണമുള്ളോളെ.. എന്നു തുടങ്ങുന്ന ഗാനത്തോടെയാണ് എരഞ്ഞോളി മൂസ പാട്ടുജീവിതം തുടങ്ങുന്നത്. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതവും പഠിച്ചു. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് […]
നിപ കാലയളവിലെ താത്കാലിക തൊഴിലാളികളുടെ സമരം; പിന്തുണയുമായി എം.കെ രാഘവന് എം.പി
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ നിപാ കാലത്ത് ജോലി ചെയ്ത താത്കാലിക ജീവനക്കാരായിരുന്നവരെ പിരിച്ചു വിടുന്നതിനെതിരെയുളള സമരത്തിന് ഐക്യദാര്‍ഢ്യവുമായി എം.കെ രാഘവന് എം പി. എം.കെ രാഘവന്റെ 12 മണിക്കൂര്‍ ഉപവാസ സമരം ആരംഭിച്ചു.
ചിദംബരത്തിന് ഇന്ന് നിർണായകം
മുൻ കേന്ദ്ര മന്ത്രി പി ചിദംബരത്തിന് ഇന്നത്തെ ദിനം നിർണായകം. ഐ.എന്‍.എക്സ് മീഡിയ കേസിൽ സി.ബി.ഐയുടെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും കേസുകളിൽ ചിദംബരം സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കും. സി.ബി.ഐ കസ്റ്റഡി കാലാവധി തീരുന്നതിനാൽ ഡൽഹിയിലെ റോസ് അവന്യു കോടതിയിൽ ഇന്ന് ചിദംബരത്തെ ഹാജരാക്കും. സുപ്രീംകോടതിയില്‍ ജസ്റ്റിസ് ആർ. ഭാനുമതി അധ്യക്ഷയായ ബെഞ്ചിന് മുന്‍പാകെയാണ് സി.ബി.ഐക്കും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനും എതിരെ ചിദംബരം നൽകിയ ഹരജികൾ ഉള്ളത്. ഇ.ഡിയുടെയും സി.ബി.ഐടെയും കേസുകളിൽ ജാമ്യവും സി.ബി.ഐ അറസ്റ്റ് നീക്കങ്ങളുടെ നിയമസാധുത ചോദ്യം […]