രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള് വില ലിറ്ററിന് 28 പൈസയും ഡീസല് ലിറ്ററിന് 27 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില് ഇന്നത്തെ പെട്രോള് വില ലിറ്ററിന് 97 രൂപ 60 പൈസയും ഡീസലിന് 93 രൂപ 98 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള് ലിറ്ററിന് 99 രൂപ കടന്നു. രാജ്യത്ത് 22 ദിവസത്തിനിടെ ഇന്ധനവില വര്ധിപ്പിക്കുന്നത് ഇത് പന്ത്രണ്ടാം തവണയാണ്.
Related News
ശബരിമലയും പരാജയത്തിന് കാരണമായിരിക്കാമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം മാത്രമല്ല തെരഞ്ഞെടുപ്പ്പരാജയത്തിന് കാരണമെന്ന് സി.പി.എം സെക്രട്ടേറിയറ്റ്. മറ്റ് പല ഘടകങ്ങളും യു.ഡി.എഫ് തരംഗമുണ്ടാകാന് കാരണമായി. ന്യൂനപക്ഷവോട്ടുകള് അധികമില്ലാത്തിടത്തും തോല്വിയുണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി. ഹിന്ദു വോട്ടുകളിലും കുറവുണ്ടായി. ശബരിമല വിഷയവും കാരണമായിരിക്കാമെന്നും യോഗം വിലയിരുത്തി. തോല്വി വിശദമായി സെക്രട്ടറിയേറ്റ് ചര്ച്ച ചെയ്തില്ല.
സാമ്പത്തിക സംവരണ ബില്ലില് രാഷ്ട്രപതി ഒപ്പു വെച്ചു
സാമ്പത്തിക സംവരണ ബില്ലില് രാഷ്ട്രപതി ഒപ്പു വെച്ചു. മുന്നാക്കക്കാരിലെ പിന്നാക്കക്കാര്ക്ക് 10 ശതമാനം സംവരണം നല്കുന്നതാണ് ബില്ല്. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് ബില്ലില് ഒപ്പ് വെച്ചത്.
ഇടുക്കി കള്ളവോട്ട് ആരോപണത്തില് തെരഞ്ഞെടുപ്പ് രജിസ്റ്റര് പരിശോധിക്കും
ഇടുക്കി ഉടുമ്പന്ചോലയിലെ കള്ളവോട്ട് ആരോപണത്തില് സ്ട്രോങ് റൂം തുറന്ന് വോട്ടര്മാരുടെ രജിസ്റ്റര് പരിശോധിക്കുന്നത് വോട്ടണ്ണല് ദിനത്തിലെന്ന് ധാരണ. ഇടുക്കി കലക്ടര് വിളിച്ചുചേര്ത്ത സ്ഥാനാര്ഥികളുടെ ഇലക്ഷന് ഏജന്റുമാരുടെ യോഗത്തിലാണ് തീരുമാനം. കോതമംഗലത്ത് കള്ളവോട്ട് നടന്നതായി എല്.ഡി.എഫും പരാതി നല്കി. അതേസമയം പൊലീസ് പോസ്റ്റല് ബാലറ്റ് വിവാദത്തില് സര്ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും 17നകം വിശദീകരണം നല്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉടുമ്പന്ചോലയില് കള്ളവോട്ട് ചെയ്തുവെന്ന് ആരോപണ വിധേയനായ രഞ്ജിത്ത് എന്നയാള്ക്ക് രണ്ട് തിരിച്ചറിയല് കാര്ഡുകള് ഉള്ളതായി കണ്ടെത്തി. എന്നാല് രണ്ട് ബൂത്തുകളില് […]