വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചതിന് റിപബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ്. മുംബൈയിലെ പിഡോണി പൊലീസ് സ്റ്റേഷനിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണം നടത്തിയെന്നു കാണിച്ച് റിപബ്ലിക് ടി.വിക്കും അര്‍ണബിനുമെതിരെ ഇര്‍ഫാന്‍ അബൂബക്കര്‍ ഷെയ്ക് എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 14നാണ് മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ റെയില്‍വേ സ്റ്റേഷന് പുറത്ത് ആയിരങ്ങള്‍ ലോക്ഡൗണ്‍ ലംഘിച്ച് ഒത്തുകൂടിയത്. ട്രെയിനുകള്‍ ഓടി തുടങ്ങിയെന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ആളുകള്‍ കൂട്ടമായെത്തിയത്. മുസ്‌ലിം പള്ളിക്ക് സമീപത്ത് ആരാണ് ആളുകളെ കൊണ്ടുവരുന്നതെന്നും മുസ്‌ലിം പള്ളികള്‍ക്ക് സമീപം മാത്രം എന്തുകൊണ്ടാണ് ആള്‍ക്കൂട്ടം ലോക്ഡൗണ്‍ ലംഘിക്കുന്നതെന്നായിരുന്നു അര്‍ണബിന്റെ ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍.
ബാന്ദ്രയില്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ഒത്തുകൂടിയതും മുസ്‌ലിം പള്ളിയും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്നിരിക്കെ ആവര്‍ത്തിച്ച് ഇത്തരം കാര്യങ്ങള്‍ പറയുന്നത് വിദ്വേഷ പ്രചരണത്തിനാണെന്ന് ചൂണ്ടിക്കാട്ടിയാണ് അര്‍ണബിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153, 153 A, 295 A, 505(2), 511, 120(B) എന്നീ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയിരിക്കുന്നത്.
Mumbai Police file FIR against Arnab Goswami, accuses him of spreading hatred against muslims.#ArrestArnab pic.twitter.com/IABVw5zvoO
— 𝑨𝑳𝑰 𝑺𝑶𝑯𝑹𝑨𝑩 {काकावाणी 𝟐.𝟎} (@007AliSohrab) May 3, 2020