പ്രതിരോധ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 74 ശതമാനം വിദേശ നിക്ഷേപമാണ് അനുവദിച്ചത്. സര്‍ക്കാര്‍ പങ്കാളിത്തത്തോടെയാണെങ്കില്‍ 74 ശതമാനത്തിലധികം നിക്ഷേപത്തിനും അനുമതിയുണ്ട്. അതേസമയം നടപടി ദേശ സുരക്ഷയെ ബാധിക്കില്ലെന്നും കൂടുതല്‍ ശക്തി ഉറപ്പുവരുത്തിക്കൊണ്ടായിരിക്കും വിദേശ നിക്ഷേപം അനുവതിക്കുകയെന്നും കേന്ദ്രം വ്യക്തമാക്കി. വാണിജ്യ വ്യവസായ മന്ത്രാലയം സ്വാഗതം ചെയ്യുകയും ചെയ്തു. വിവിധ മോഖലയില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഈ പുതിയ നടപടി എന്നതാണ് ഏറെ ശ്രദ്ധേയം.
Related News
ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി
ഉത്തർപ്രദേശിൽ ഒന്നര വയസ്സുള്ള പെൺകുഞ്ഞിനെ പീഡനത്തിനിരയാക്കി. സംഭവത്തിൽ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മരേഹ്റയിലാണ് സംഭവം. കേസ് രജിസ്റ്റർ ചെയ്തതായും, പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇറ്റാഹ് എഎസ്പി ധനഞ്ജയ് സിംഗ് കുശ്വാഹ അറിയിച്ചു.
മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന് നാളെ തുടക്കമാകും. ശ്രീലങ്കയും മാലദ്വീപുമാണ് മോദി സന്ദര്‍ശിക്കുക. വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കര്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഭൂട്ടാനിലെത്തും. അയല്‍ രാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ വിദേശ നയം. ഇതിന്റെ ഭാഗമായാണ് ഭൂട്ടാന്, ശ്രീലങ്ക, മാലദ്വീപ് സന്ദര്‍ശനങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും രണ്ട് ദിവസത്തെ സന്ദര്‍ശനങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത്. ഡോ. എസ് ജയശങ്കര്‍ ഇന്ന് ഭൂട്ടാനിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി […]
ബാണാസുര ഡാം ഇന്ന് വൈകിട്ട് 3 മണിക്ക് തുറക്കും
ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ ഇന്ന് (10.8.2019) വൈകുന്നേരം 3 മണിക്ക് തുറക്കും. 8.5 ക്യുമെക്സ്, അതായത് ഒരു സെക്കന്റിൽ 8500 ലിറ്റർ വെള്ളം, എന്ന നിലയിലായിരിക്കും തുറക്കുന്നത്. പരിഭ്രാന്തരാവേണ്ട യാതൊരു ആവശ്യവും ഇല്ല. ബാണാസുര സാഗറിന്റെ ജലനിർഗ്ഗമന പാതയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കർണ്ണാടകയിലെ കബിനി അണക്കെട്ടിൽ നിന്ന് നിലവിൽ പരമാവധി വെള്ളം തുറന്ന് വിടുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് തുറന്ന് വിട്ടതിനേക്കാൾ അധികം ജലം ഈ വർഷം കബിനി അണക്കെട്ടിൽ നിന്ന് തുറന്ന് വിടുന്നുണ്ട്. മൈസൂരു […]