India National

വെള്ളപ്പൊക്ക കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ; അസമിൽ മരണം 107 ആയി

വെള്ളപ്പൊക്ക കെടുതിയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വലയുന്ന. അസമിൽ വെള്ളപ്പൊക്കത്തിൽ മരണം 107 ആയി. ഇരുപത്തിമൂന്ന് ജില്ലകളിലെ 25 ജനങ്ങളെ പ്രളയം ബാധിച്ചതായി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 457 ദുരിതാശ്വാസ ക്യാമ്പുകളിലായി 46,000 പേരാണ് കഴിയുന്നത്.

കാസിരംഗ ദേശീയ ഉദ്യാനത്തിന്റെ 85 ശതമാനവും വെള്ളത്തിനടിയിൽ. 137 മൃഗങ്ങൾ ചത്തു. ബ്രഹ്മപുത്രയും പോഷക നദികളും കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്. ബിഹാറിൽ മഴക്കെടുതി 11 ജില്ലകളിലെ 15 ലക്ഷം ആളുകളെ ബാധിച്ചു. 10 പേർ മരിച്ചു. 98,000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഉത്തർപ്രദേശിലും, ഉത്തരാഖണ്ഡിൽ കനത്ത മഴ തുടരുന്നു.