മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കോവിഡ്. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല.
ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.