കശ്മീരി ഷാള്‍ വില്‍പനക്കാരനെ പശ്ചിമ ബംഗാളില്‍ ആള്‍ക്കൂട്ടം തല്ലിച്ചതച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നേരിട്ട് ഇടപെട്ടതിന് പിന്നാലെയാണ് അഞ്ച് അക്രമികളെ പൊലീസ് പിടികൂടിയത്. മമതയുടെ ഇടപെടലിന് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല നന്ദി അറിയിച്ചു.
കശ്മീരി യുവാവ് ആക്രമിക്കപ്പെട്ട സംഭവം ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം മമതയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പ്രതികളെ എത്രയും വേഗം പിടികൂടാന്‍ മമത പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ബംഗാളില്‍ ജീവിക്കുന്ന കശ്മീരി യുവാക്കളുടെ സുരക്ഷയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് മമത ബാനര്‍ജി ഉറപ്പ് നല്‍കി.