ഡല്ഹി സാക്കിര് നഗറില് ബഹുനിലക്കെട്ടിടത്തില് തീപിടിത്തം. അഞ്ച് പേര് മരിച്ചു. 11 പേര്ക്ക് പരിക്കേറ്റു. ഇന്നലെ അര്ധരാത്രിയാണ് തീപിടുത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില് പ്രവേശിപ്പിച്ചിട്ടുണ്ട്. എട്ടോളം ഫയര് ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. ഇരുപതോളം ആളുകളെ രക്ഷപ്പെടുത്തി. ഏഴ് കാറുകള്, ഏട്ട് ബൈക്കുകള് എന്നിവ തീപിടുത്തത്തില് നശിച്ചതായാണ് റിപ്പോര്ട്ട്.
![](https://i0.wp.com/malayalees.ch/wp-content/uploads/2019/07/fire.jpg?resize=1199%2C642&ssl=1)