സാമ്പത്തിക പ്രതിസന്ധിയിൽ പ്രതിപക്ഷ വിമർശനം രൂക്ഷമാകുന്നതിനിടെ പരിഹാരത്തിനായി നെട്ടോട്ടമോടി കേന്ദ്ര സർക്കാർ. വിവിധ മേഖലകളിലെ വിദഗ്ധരുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ തിരക്കിട്ട ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾക്ക് ശേഷമാകും റിസർവ് ബാങ്കിൽ നിന്ന് ലഭിക്കുന്ന പണം വിനിയോഗിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ഈ സാഹചര്യത്തിലാണ് പരിഹാരത്തിനായി ധനമന്ത്രി നിർമ്മല സീതാരാമൻ പലവഴി തേടുന്നത്. വിവിധ മേഖലകളിലുള്ള അവരുമായുള്ള അടിയന്തര ചർച്ചകളാണ് പുരോഗമിക്കുന്നത്. നികുതി വിദഗ്ധർ, വാഹന കമ്പനി മേധാവികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന 1. 7 6 ലക്ഷം കോടി രൂപയുടെ വിനിയോഗം സംബന്ധിച്ചും ചർച്ച നടക്കുന്നുണ്ട്. രാജ്യത്തെ എല്ലാ സംരംഭകരും ആശങ്കപ്പെടാതെ മുന്നോട്ടു പോകണമെന്ന് നിർമലാ സീതാരമൻ ആവശ്യപ്പെട്ടിട്ടു.
ഇതിനായി നിക്ഷേപങ്ങൾക്ക് അധിക സര്‍ചാര്‍ജ്ജ് ഒഴിവാക്കുന്നതടക്കം നിരവധി പദ്ധതികളും പ്രഖ്യാപിച്ചിരുന്നു. ജി.എസ്.ടി നിരക്കുകൾ ലളിതമാക്കാനും ജി.എസ്.ടി റീട്ടെ ൺ അതിവേഗത്തിലാക്കാനും തീരുമാനിച്ചു. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്‌സും ഒഴിവാക്കിയിരുന്നു. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജി.എസ്.ടി കൗൺസിൽ യോഗം ചേരാൻ തീരുമാനമെടുത്തിരുന്നുവെങ്കിലും അരുൺ ജെയ്റ്റ്‌ലിയുടെ മരണത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.