കർഷക നിയമത്തിനെതിരായ സമരം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി, ബി.ജെ.പി പാർലമെന്റ് അംഗങ്ങളുടെ വീടിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ ഭാരതീയ കിസാൻ യൂണിയൻ. ശനിയാഴ്ച്ച രാജ്യവ്യാപകമായി ബി.ജെ.പി എം.പിമാരുടെയും, എല്ലാ സംസ്ഥാനത്തെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് സമരം ചെയ്യാനാണ് തീരുമാനം. വിവാദ കർഷക നിയമത്തിനെതിരായ പ്രതിഷേധം ഒരു വർഷം പിന്നിടുന്ന ഘട്ടത്തിലാണ് പുതിയ സമരമുഖം ആരംഭിക്കാൻ ബി.കെ.യു തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ സൂചകമായി എം.പിമാരുടെയും എം.എൽ.എമാരുടെയും വസതിക്ക് പുറത്ത് നിയമത്തിന്റെ കോപ്പികൾ കത്തിക്കും. ബി.ജെ.പിക്ക് എം.പിയോ എം.എൽ.എമാരോ ഇല്ലാത്ത ജില്ലകളിൽ ജില്ല മജിസ്ട്രേറ്റിന്റെ ഓഫീസിന് പുറത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. വിവാദ കർഷക നിയമത്തിനെതിരെ ഡൽഹി അതിർത്തിയിൽ നൂറ് കണക്കിന് കർഷകരാണ് ഇപ്പോഴും സമരം തുടരുന്നത്. കേന്ദ്ര നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കിയ വിവിധ കർഷക കൂട്ടായ്മകൾ, 2020 നവംബർ മുതലാണ് ഡൽഹിയിലേക്ക് സമരം മാറ്റിയത്. കർഷകരുമായി കേന്ദ്ര സർക്കാർ പലതവണയായി നടത്തിയ ചർച്ചയിൽ, സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തിതാൽ പരാജയപ്പെടുകയായിരുന്നു
Related News
അഭയാർത്ഥികളെ സഹായിക്കണം, ഡൽഹി യുഎൻ ഹൈക്കമ്മിഷന് മുന്നിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം
ഡൽഹിയിൽ അഫ്ഗാൻ പൗരന്മാരുടെ പ്രതിഷേധം. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥികൾക്കായുള്ള ഡൽഹിയിലെ ഹൈക്കമ്മിഷന് മുന്നിലാണ് പ്രതിഷേധം. അഫ്ഗാൻ അഭയാർത്ഥികളുടെ പ്രശ്ങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും സഹായിക്കണമെന്നുമാവശ്യപ്പെട്ട് അഫ്ഗാൻ പതാകയും പോസ്റ്ററുകളുമായി കുട്ടികളടക്കം ഇരുനൂറിലധികം പേരാണ് പ്രതിഷേധിക്കുന്നത്. ഡൽഹിയിൽ വർഷങ്ങളായി താമസിക്കുന്നവരാണ് ഇവരിൽ ഭൂരിഭാഗവും. അതേസമയം ഇന്ത്യയുടെ അഫ്ഗാൻ രക്ഷാദൗത്യം ഇപ്പോഴും തുടരുകയാണ് . അഫ്ഗാനിസ്ഥാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാർ ഇന്ന് ഡൽഹിയിലെത്തും . അതിനായി ഒരു വ്യോമസേന വിമാനം കൂടി കാബൂളിലെത്തി. ഇതിനിടെ കാബൂള്‍ വിമാനത്താവളത്തിലുണ്ടായ വെടിവയ്പില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് […]
രാഹുൽ ഗാന്ധിക്ക് എതിരെയുള്ള അപകീർത്തി കേസ്; ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി
അപകീർത്തി കേസിലെ രാഹുൽ ഗാന്ധിക്ക് എതിരായ വിധി സസ്പെൻഡ് ചെയ്യാതെ ഗുജറാത്ത് ഹൈക്കോടതി. കേസിൽ ഇടക്കാല സ്റ്റേ ആവശ്യപ്പെട്ടു രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിൽ വാദം കേട്ട ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കുശേഷം വിധി പറയാമെന്ന് വ്യക്തമാക്കി. കേസിൽ ഇടക്കാല ആശ്വാസം അനുവദിക്കാൻ ആകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കി. കേസ് വേനലവധിക്ക് ശേഷമേ ഇനി പരിഗണിക്കൂ. രാഹുൽ ഗാന്ധിയുടെ ഹർജി പരിഗണച്ചത് ജസ്റ്റിസ് ഹേമന്ത് പ്രച്ച്ഛക് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ്. കേസിൽ ഇടക്കാല സ്റ്റേ നിഷേധിച്ചതോടെ ലോക്സഭയിൽ രാഹുൽ […]
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍ നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി
പാക് പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ യു.എന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി, പ്രതിഷേധം കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. യു.എന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന്ഖാന് പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന് ഖാന്, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന് ഖാന്റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്. […]