സര്‍ക്കാരിന്റെ ഉച്ചഭക്ഷണത്തോട് നോ പറഞ്ഞ് കര്‍ഷക സംഘടനാ പ്രതിനിധികള്‍. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്കിടയില്‍ നല്കിയ ഉച്ചഭക്ഷണം വേണ്ടെന്നും സ്വന്തമായി ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
‘അവര്‍ ഞങ്ങള്‍ക്ക് ഭക്ഷണം വാഗ്ദാം ചെയ്തു. ഞങ്ങള്‍ നിരസിച്ചു. ഞങ്ങള്‍ക്ക് സ്വന്തമായി അടുക്കളയുണ്ട്’, ഒരു കര്‍ഷക നേതാവ് പറഞ്ഞു. സര്‍ക്കാര്‍ നല്കുന്ന ഭക്ഷണമോ ചായയോ ഞങ്ങള്‍ സ്വീകരിക്കില്ലെന്നും മറ്റൊരു കര്‍ഷക നേതാവ് പറഞ്ഞു.
കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഒരു ഒത്തുതീർപ്പിനില്ലെന്ന് കർഷകർ ഒരിക്കൽ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ച നിലപാടും. തങ്ങൾക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കർഷകർ അറിയിച്ചു. വിഗ്യാന്ഭവനിലേക്ക് ആംബുലൻസിലാണ് കർഷകർക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചർച്ചയിൽ സർക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവർ നിരസിച്ചിരുന്നു.