India

കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണം; നിർദേശവുമായി സുപ്രീംകോടതി

കർഷക സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് നിർദേശവുമായി സുപ്രീം കോടതി. കർഷക സമരത്തെ തുടർന്നുള്ള ഗതാഗത പ്രശ്‌നം സർക്കാരുകൾ പരിഹരിക്കണമെന്ന് സുപ്രീംകോടതി. അതിർഥിയിലെ ഗതാഗത പ്രശ്‌നങ്ങൾ കേന്ദ്ര – യുപി സർക്കാരുകൾ പരിഹരിക്കണം.ഗതാഗത കുരുക്ക് ചൂണ്ടിക്കാട്ടി നോയിഡ സ്വദേശി നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് നിർദേശം.

സമരം നടക്കുകയാണെങ്കിലും ഗതാഗതം തടസ്സപ്പെടുത്തരുതെന്നാണ് സുപ്രീംകോടതി നിർദേശം . കർഷകർക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്, പക്ഷെ ഗതാഗതം തടസപ്പെടുത്തരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ഇരുവശത്തേക്കുമുള്ള യാത്രയിൽ ബുദ്ധിമുട്ടുണ്ടാക്കരുത്. സെപ്റ്റംബർ 20 ന് ജ. എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് ഹർജി വീണ്ടും പരിഗണിക്കും.