വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ ആരംഭിച്ച കര്‍ഷകസമരം ആറാം മാസത്തിലേക്ക്. കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കുകയാണ്. അതിനിടെ, സമരം കോവിഡ് വ്യാപനത്തിന് കാരണമായി എന്നാരോപിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ മൂന്ന് സംസ്ഥാനങ്ങൾക്ക് നോട്ടീസ് നൽകി. കർഷക സമരം ആറ് മാസം പിന്നിടുന്ന ഇന്ന് രാജ്യവ്യാപകമായി കരിദിനമാചരിക്കാനുള്ള സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം വന്നതോടെ ഏതുനിലക്കും സമരം അടിച്ചമർത്താനുള്ള ഉറച്ച തീരുമാനത്തിലാണ് കേന്ദ്ര സർക്കാർ. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരെ തടയാൻ അതിർത്തികളിൽ സർക്കാർ സുരക്ഷ കടുപ്പിച്ചു. അതേസമയം, കാർഷിക നിയമങ്ങൾ പിൻവലിക്കാതെ സമരത്തിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കർഷകർ. കരിദിനമാചരിക്കാനുള്ള കർഷകരുടെ ആഹ്വാനത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം, കോൺഗ്രസ്, എൻ.സി.പി, ഡി.എം.കെ, ശിവസേന തുടങ്ങിയ പാർട്ടികളും രംഗത്തെത്തി. അതിനിടെ, പ്രതിഷേധ സ്ഥലങ്ങളിൽ കോവിഡ് വ്യാപിക്കുന്നത് തടയാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് നാല് ആഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണാവശ്യപ്പെട്ട് ഡൽഹി, ഹരിയാന, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാർക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള സമരം രാജ്യത്ത് കോവിഡ് പടരാൻ കാരണമായി എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിലാണ് സംഘടനയുടെ നടപടി.
Related News
പി.എസ്.സിക്ക് വീഴ്ച സംഭവിച്ചിട്ടില്ല; ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്ന് ആഭ്യന്തര വിജിലന്‍സ്
പി.എസ്.സിക്ക് പരീക്ഷ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആഭ്യന്തര വിജിലന്‍സ്. ചോദ്യപേപ്പറുകള്‍ സെന്ററുകളില്‍ എത്തിക്കുന്നതില്‍ വീഴ്ചയില്ല. ക്രമക്കേടുണ്ടായത് പരീക്ഷാ ഹാളിലെന്നും ആഭ്യന്തര വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി
റമദാനെ വരവേല്‍ക്കാനായി വിശ്വാസികള്‍ ഒരുങ്ങി. സംസ്ഥാനത്തെ പള്ളികളിലെല്ലാം റമദാനിലെ ആരാധനകള്‍ക്ക് തയ്യാറായി. ഇന്ന് ചന്ദ്രപിറവി കണ്ടാല്‍ നാളെയാകും റമദാന് വ്രതാരംഭം. നാട്ടിലെ പള്ളികളെല്ലാം അവസാന ഘട്ട ഒരുക്കത്തിലാണ്. റമദാനിനെ വരവേല്‍ക്കാനായി. അറ്റകുറ്റപണി കഴിഞ്ഞ പുത്തന്‍ ഭാവത്തിലാണ് പള്ളികളെല്ലാം. ഇനിയുള്ള ഒരുമാസം വിശ്വാസികളുടെ നിറ സാന്നിധ്യമായിരിക്കും പള്ളികളില്‍. അഞ്ചു നേരത്തെ നമസ്കാരവും തറാവീഹ് നമസ്കാരവും മതപഠന ക്ലാസുകളും പ്രാര്‍ഥനയും എല്ലാമായി പള്ളികള്‍ സജീവമാകും. ശഅ്ബാന്‍ 29 തികയുന്ന ഇന്ന് മാസപ്പിറവി ഉണ്ടാകുന്നോ എന്ന് നോക്കും. ചന്ദ്രപ്പിറ കണ്ടാല്‍ നാളെ […]
ദേശിയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി; റേഷൻ കടകളുൾപ്പടെ ഇന്ന് പ്രവർത്തിക്കില്ല
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശിയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരമാണ് ഇന്നത്തെ അവധി. ഇന്ന് സംസ്ഥാനത്തെ റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ബാങ്കുകൾക്കും അവധിയാണ്. കെഎസ്ഇബിയുടെ ഓഫിസുകൾക്കും ഇന്ന് അവധിയായിരിക്കും. സംസ്ഥാനത്തെ വിവിധ സർവകലാശാലകൾ നടത്താനിരുന്ന പരീക്ഷകളും മാറ്റിവച്ചു. കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു. പുതുക്കിയ തീയതി […]