India National

കര്‍ഷക മാര്‍ച്ചിന് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി

കർഷക നിയമത്തിനെതിരായ ദില്ലി ചലോ മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി. ഡൽഹി നിരംഗാരി സമാഗം ഗ്രൗണ്ടിൽ കർഷകർക്ക് സമ്മേളിക്കാമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനും ഡൽഹി പൊലീസ് ആവശ്യപ്പെട്ടു. കര്‍ഷക നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് തീരുമാനം.

കർഷക മാർച്ചിന് നേരെ വിവിധ ഇടങ്ങളിൽ പൊലീസ് ബലപ്രയോഗം നടത്തി. ഉത്തര്‍പ്രദേശ്, ഹരിയാണ, പഞ്ചാബ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്നത്. ഡൽഹിയിലെ സ്റ്റേഡിയങ്ങൾ താൽക്കാലിക ജയിലുകളാക്കണമെന്ന പൊലീസിന്റെ ആവശ്യം ഡൽഹി സർക്കാർ തള്ളിയിരുന്നു.

പൊലീസ് അക്രമത്തിനിടെ നിരവധി കർഷകർക്ക് പരിക്കേറ്റതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജലപീരങ്കിക്ക് പുറമെ, നിരവധി തവണ കണ്ണീർവാതകവും പൊലീസ് പ്രയോ​ഗിച്ചിട്ടുണ്ട്.