India

കര്‍ഷകരുടെ പാർലമെന്റ് മാർച്ച് മാറ്റിവച്ചു

ഫെബ്രുവരി ഒന്നിന് കർഷകർ തീരുമാനിച്ചിരുന്ന പാർലമെന്റിലേക്കുള്ള കാൽനട മാർച്ച് മാറ്റിവച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

എന്നാല്‍ സമരം ശക്തമായി തുടരുമെന്നും രക്തസാക്ഷി ദിനമായ ശനിയാഴ്ച്ച രാജ്യവ്യാപകമായി റാലികളും ജനസഭയും ഉപവാസ സമരവും നടത്തുമെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷകരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ട്രാക്ടർ റാലിക്കിടെ സംഘർഷം ഉണ്ടായപ്പോൾ അക്രമികൾക്ക് പൊലീസ് സൗകര്യമൊരുക്കിയെന്ന് സംയുക്ത കർഷക സമര സമിതി ആരോപിച്ചു. ദീപ് സിദ്ദു അമിത് ഷായുടെയും മോദിയുടെയും ഏജന്‍റാണെന്നും കര്‍ഷക സംഘടനകള്‍ പറയുന്നു.