India National

കാര്‍ഷിക നിയമം; നാലംഗ വിദഗ്ധ സമിതിയെ നിയമിച്ച് സുപ്രീം കോടതി

കാർഷിക പരിഷ്കരണ നിയമത്തിന് തത്കാലിക സ്റ്റേ നല്‍കിയ സുപ്രീംകോടതി പ്രശ്ന പരിഹാരത്തിനായി നാലംഗ വിദഗ്ധ സമിതിയെ നിയമിച്ചു. കാര്‍ഷിക സാമ്പത്തിക വിദഗ്ധരടങ്ങുന്ന സംഘത്തെയാണ് കോടതി നിയമിച്ചിരിക്കുന്നത്. ഹർസിമിറത്ത് മാൻ, അശോക് ഗുലാത്തി, ഡോ. പ്രമോദ് കുമാർ ജോഷി, അനിൽ ധനവത് എന്നിവരാണ് സമിതി അംഗങ്ങള്‍.

സുപ്രീം കോടതിയുടെ വിദഗ്ധ സമിതിയെ അംഗീകരിക്കാനാവില്ലെന്ന് അഭിഭാഷകന്‍ വഴി കര്‍ഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ നിയമം സ്റ്റേ ചെയ്യുകയും വിദഗ്ധ സമിതിയെ നിയമിക്കുകയും ചെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ യോഗം ചേരും. നാളെ കര്‍ഷകരുടെ ജനറല്‍ ബോഡിയും ചേരാനാണ് തീരുമാനം. കാര്‍ഷിക നിയമം പൂര്‍ണമായി പിന്‍വലിക്കണമെന്ന് തന്നെയാണ് കര്‍ഷകരുടെ ആവശ്യം.