എസ്പിബിയ്ക്ക് കലാലോകത്തിന്റെ വിട. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരച്ചടങ്ങുകൾ നടക്കുക. രാവിലെ 11 മണിയോടെ സംസ്‌കാരച്ചടങ്ങുകൾ അവസാനിക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അന്ത്യാജ്ഞലി അർപ്പിക്കുന്നവരുടെ തിരക്ക് കാരണം ചടങ്ങുകൾ നീണ്ടു പോകുകയായിരുന്നു. സംസ്‌കാരച്ചടങ്ങുകൾ ചെന്നൈയ്ക്ക് സമീപം താമരപ്പാക്കത്താണ് നടക്കുന്നത്.
![Latest News, Breaking News, India News, Bollywood, World, Business, Sports & Politics | New Indian Express](https://i0.wp.com/images.newindianexpress.com/uploads/user/imagelibrary/2020/9/25/w600X390/SPB_Express_Illustrations.jpg?resize=578%2C376&ssl=1)
ആദരാജ്ഞലി അർപ്പിക്കാൻ എത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കാനാവാതെ വന്നതോടെ ഇന്നലെ രാത്രി 8 മണിക്ക് കോടമ്പാക്കത്തെ വീട്ടിൽ നിന്ന് ഭൗതിക ശരീരം താമരപ്പാക്കത്ത് എത്തിക്കുകയായിരുന്നു. സംസ്‌കാര ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ ഉണ്ടാവുകയുള്ളു. എസ്പിബി സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ 18 മണിക്കൂർ രാജ്യം പ്രാർത്ഥനകളോടെയായിരുന്ന നിമിഷങ്ങളെ വിഫലമാക്കിയാണ് ഇന്നലെ ഉച്ചയ്ക്ക് 1 മണിയോടെ ഇതിഹാസ ഗായകൻ യാത്രയായത്.