മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. കേസ് സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്ന ആവശ്യം ഉന്നയിക്കും.
മദ്രാസ് ഐ.ഐ.ടിയില്‍ ഉണ്ടായിട്ടുള്ള എല്ലാ വിദ്യാര്‍ഥി മരണങ്ങളും അന്വേഷിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടും. ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്താനും അനുമതി തേടിയിട്ടുണ്ട്.
എന്‍.കെ പ്രേമചന്ദ്രന്‍ എം.പി വഴിയാണ് പ്രധാനമന്ത്രിയെ കാണാന്‍ ശ്രമിക്കുന്നത്. മരണത്തില്‍ അധ്യാപകര്‍ക്കൊപ്പം മലയാളികള്‍ അടക്കമുള്ള സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്നലെ ആരോപിച്ചിരുന്നു.