India National

എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍

സുപ്രിംകോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫഡ്നാവിസ് ഇതുവരെ നടത്തിയ നാടകങ്ങള്‍ക്ക് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ഫഡ്നാവിസിന്റെ വിശദീകരണം.

”അജിത് പവാർ രാജി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങളുടെ പക്കലില്ല. ഈ പത്രസമ്മേളനത്തിന് ശേഷം ഞാൻ ഗവർണർക്ക് രാജി സമർപ്പിക്കും,” മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അജിത് പവാറിനെ ഫഡ്നാവിസ് കുറ്റപ്പെടുത്തുകയും ചെയ്തു. ”ഒരു കൂട്ടം എൻ‌.സി‌.പി നേതാക്കൾ ഞങ്ങളുടെ അടുത്തെത്തിയതിനാലാണ് ഞങ്ങൾ സർക്കാർ രൂപീകരിച്ചത്. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് കുതിരക്കച്ചവടം നടത്താൻ താൽപ്പര്യമില്ല. അതിനാൽ ഞാൻ രാജിവെക്കുന്നു. ഈ മൂന്നു പാർട്ടികളും (ശിവസേന-എൻ‌.സി‌.പി-കോൺഗ്രസ്) ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ഉറപ്പാണ്. പക്ഷേ ഈ സർക്കാർ സമ്മർദങ്ങള്‍ക്ക് വഴങ്ങുമെന്ന് എനിക്ക് ആശങ്കയുണ്ട്.