India Sports

ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ മികച്ച പ്രകടനം; ശ്രദ്ധ പിടിച്ചുപറ്റി ആ 29 പേര്‍

ടോക്യോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളുടെ സംഘത്തിന്റെ പ്രകടനം ശ്രദ്ധേയമാകുന്നു. 206 രാജ്യങ്ങള്‍ പങ്കെടുക്കുന്ന ഒളിമ്പിക്‌സില്‍ രാജ്യമില്ലാത്തവരുടെ സംഘം ശ്രദ്ധ നേടുകയാണ്. ഒളിമ്പിക് പതാകയുടെ കീഴിലാണ് അവര്‍ മത്സരിക്കുന്നത്. പ്രത്യേക കാരണങ്ങളാല്‍ സ്വന്തം രാജ്യത്ത് നിന്ന് പലായനം ചെയ്യപ്പെടേണ്ടി വന്നവരാണ് സംഘത്തിലുള്ളത്. രാജ്യമില്ലാത്തെ 29 താരങ്ങളാണ് ഈ സംഘത്തില്‍. ദശലക്ഷ കണക്കിന് അഭയാര്‍ത്ഥികളെയാണ് ഇവര്‍ പ്രതിനിധീകരിക്കുന്നത്. 12 ഇനങ്ങളില്‍ താരങ്ങള്‍ മത്സരിക്കുന്നുണ്ട്.ആഫ്രിക്ക അടക്കമുള്ള രാജ്യങ്ങളിലെ അഭയാര്‍ത്ഥി പ്രശ്‌നം ഈ 29 പേരിലൂടെ ഒളിമ്പിക് വേദിയിലും ചര്‍ച്ചയാകുകയാണ്. അഫ്ഗാനിസ്താന്‍, കാമറൂണ്‍, തെക്കന്‍ സുഡാന്‍, സുഡാന്‍, സിറിയ, വെനസ്വേല, ഇറാഖ്, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണിവര്‍. 2016ലെ റിയോ ഒളിമ്പിക്‌സില്‍ അഭയാര്‍ത്ഥികളായ 10 താരങ്ങളാണ് പങ്കെടുത്തത്.