India National

വോട്ടിംങ് മെഷീന്‍ തലച്ചുമടായി കൊണ്ടുപോകാന്‍ കുട്ടികളും

വോട്ടിങ് മെഷീന്‍ കുട്ടികള്‍ തലച്ചുമടായി കൊണ്ടുപൊകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. അതീവ സുരഷയില്‍ കൈകാര്യം ചെയ്യേണ്ട വോട്ടിംങ് മെഷീനുകള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യാപക വിമര്‍ശങ്ങള്‍ ഉയര്‍ത്തുന്നതിനിടെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ വിമര്‍ശവുമായി രംഗത്തെത്തി.

ബിഹാറില്‍ ഇലക്ട്രോണിക് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നത് കുട്ടിക്കളിയായിരിക്കുകയാണ്. പ്രത്യേകിച്ച് യാതൊരു സുരക്ഷാ സംവിധാനങ്ങളുമൊരുക്കാതെ സാധാരണ വാഹനങ്ങളിലാണ് വോട്ടിംങ് മെഷീനുകള്‍ കൊണ്ടുപോകുന്നതെന്നും തേജസ്വി യാദവ് ആരോപിക്കുന്നു.