യൂറോപ്യന്‍ യൂണിയന് പ്രതിനിധി സംഘത്തിന്റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. പ്രതിനിധി സംഘം ഇന്ന് മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ലഡാക്കും ജമ്മുകാശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും.
ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 15 കോര്‍പ്സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി.
ഇന്ന് സന്ദര്‍ശനം സംബന്ധിച്ച് പ്രതിനിധി സംഘം മാധ്യമങ്ങളുമായി സംസാരിക്കും. ജമ്മുകാശ്മീരിലെ അവസ്ഥയെ കുറിച്ചുള്ള പ്രതിനിധി സംഘത്തിന്റെ അഭിപ്രായവും കൂടിക്കാഴ്ചയില്‍ അവതരിപ്പിക്കും. ജമ്മുകാശ്മീരിലെ പ്രധാന വ്യക്തികളുമായും ഇന്ന് സംഘം കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ജമ്മുകാശ്മീരിലേക്കുള്ള പ്രതിനിധി സംഘത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതായി യു.കെ എം.പി ക്രിസ് ഡേവിസിന്റെ പ്രതികരണം വിവാദമായിട്ടുണ്ട്. ജമ്മുകാശ്മീരില്‍ സുരക്ഷസേനയുടെ അകമ്പടിയില്ലാതെ സ്ഥിതിഗതികള്‍ കണ്ട് മനസ്സിലാക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഒഴിവാക്കിയതെന്നും എല്ലാം നന്നായി നടക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കാനാകില്ലെന്നും ക്രസ് ഡേവിസ് ആരോപിക്കുകയുണ്ടായി. പ്രതിപക്ഷനേതാക്കള്‍ക്ക് അനുവാദം നല്‍കാതെ യൂറോപ്യന്‍ യൂണിയന് പ്രതിനിധികള്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നലകിയ മോദി സര്‍ക്കാരിന്റെ നടപടി
പാര്‍ലമെന്റിനെയും രാജ്യത്തെ ജനപ്രതിനിധികളെയും അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷ വിമര്‍ശനത്തിനിടെയാണ് ഇത്. നാളെ ജമ്മുകാശ്മീരും ലഡാക്കും കേന്ദ്രഭരണപ്രദേശമാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഔദ്യോഗികമായി നിലവില്‍ വരും. ലഡാക്കിലെയും ജമ്മുകാശ്മിരിലെയും ഗവര്‍ണറുമാരുടെ സത്യപ്രതിജ്ഞയോടുകൂടിയാണ് നടപടികള്‍ ആരംഭിക്കുക.