രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍(ഡിറ്റെന്ഷന് സെന്റര്) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി.
