ജമ്മു കശ്മീരില്‍ സുരക്ഷ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ജമ്മു കശ്മീരിലെ ശ്രീനഗറിലാണ് ആക്രമണമെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടല്‍ തുടരുകയാണ്.\തീവ്രവാദ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ശ്രീനഗറിലെ ഖോന്‍മോഹ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെ സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായതായും, ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമട്ടല്‍ തുടരുകയാണെന്നും സംഭവത്തില്‍ ഇതുവരെ ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരം ലഭിച്ചിട്ടില്ലെന്നും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
Related News
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണം; ഡൽഹി കോൺഗ്രസ്
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേൽക്കണമെന്ന് ഡൽഹി കോൺഗ്രസ്. ഐകകണ്ഠേന പ്രമേയം പാസാക്കിയതായി ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനിൽ കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെപ്പോലുള്ള ഒരു നേതാവിന് മാത്രമേ ഈ പ്രതിസന്ധി കാലത്ത് കോൺഗ്രസിനെ കൂടുതൽ ശക്തിപ്പെടുത്താനും പുനരുജ്ജീവിപ്പിക്കാനും കഴിയൂ എന്ന് പ്രമേയത്തില്‍ പറയുന്നു. രാജീന്ദർ നഗർ ഉപതെരഞ്ഞെടുപ്പിനായി പാര്‍ട്ടി ഒരുങ്ങിയെന്നും അനില്‍ കുമാര്‍ പറഞ്ഞു. ദ്വിദിന നവ് സങ്കൽപ് ശിബിര്‍ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. താഴേത്തട്ടിലെ പ്രവര്‍ത്തകര്‍ മുതൽ നേതാക്കള്‍ […]
എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് മകനെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍
തിരുവനന്തപുരത്ത് എസ്.എസ്.എല്‍.സി പരീക്ഷക്ക് മാര്‍ക്ക് കുറഞ്ഞതിന് മകനെ മര്‍ദ്ദിച്ച പിതാവ് അറസ്റ്റില്‍. കിളിമാനൂര്‍ തട്ടത്തുമല സ്വദേശി സാബുവാണ് അറസ്റ്റിലായത്. മാതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി.
ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും
ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം ഒടനാവട്ടം സ്വദേശി വൈശാഖാണ് കൊല്ലപ്പെട്ടത്. 23 വയസായിരുന്നു വൈശാഖിന്റെ പ്രായം. മറ്റ് മൂന്ന് പേർ പഞ്ചാബ് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരൻകോട്ടിൽ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്. രജോരി സെക്ടറിൽ അതിർത്തി നുഴഞ്ഞു കയറിയ ഭീകരർ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ട് അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് മേഖലയിൽ സുരക്ഷാസേന […]