ജമ്മു കശ്മീരിലെ ഉധംപൂരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു- ശ്രീനഗർ ദേശീയ പാത അടച്ചു. ജമ്മു കശ്മീർ ഹൈവേയിൽ സുരക്ഷ ശക്തമാക്കി.
Related News
‘ഇത് ഹിന്ദുത്വത്തിന്റെ വിജയം, മോദിയുടെയല്ല’
പൊതുതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നൂറിലേറെ സീറ്റുകളിൽ ലീഡ് തുടരുന്നതിനിടെ വിജയം ഹന്ദുത്വ തരംഗം മൂലമാണെന്ന് ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമി. വിജയം മോദി തരംഗമല്ലെന്നും സ്വാമി കൂട്ടിച്ചേർത്തു. ജാതിക്കുമേൽ ഹിന്ദുത്വ വിശ്വാസം നേടിയ വിജയമാണിത്. ജാതിക്കും മേൽ ഹിന്ദുക്കൾ വളർന്നിരിക്കുന്നു എന്നാണ് തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. പുതിയ തലമുറ വോട്ടർമാർ വിജയത്തിൽ വളരെ വലിയ പങ്കുവഹിച്ചു. അവർ ജാതി ചിന്തക്ക് സ്ഥാനം നൽകിയില്ലെന്നും സുബ്രമണ്യം സ്വാമി പറഞ്ഞു. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങളിലെ പാളിച്ചകൾക്ക് ജനങ്ങൾ മാപ്പ് നൽകുകയും, […]
പുത്തുമലയില് തിരച്ചില് പുനരാരംഭിച്ചു
വയനാട് പുത്തുമല ഉരുള്പൊട്ടലില് കാണാതായവര്ക്കായുള്ള തിരച്ചില് പച്ചക്കാട് മേഖലയില് പുനരാരംഭിച്ചു. പച്ചക്കാട് പുത്രത്തൊടി ഹംസ എന്നയാള്ക്ക് വേണ്ടിയാണ് ഇന്ന് തെരച്ചില് നടക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം തിരച്ചില് നിര്ത്തിവെച്ചിരുന്നു. ഫയര്ഫോഴ്സും സന്നദ്ധപ്രവര്ത്തകരും ആണ് ഇന്നത്തെ തെരച്ചിലില് പങ്കാളികളാവുന്നത്.
ഒന്നര വയസുകാരിയെ തലയിലേന്തി കഴുത്തറ്റം വെള്ളത്തിലൂടെ ആ പൊലീസുകാരന് നടന്നു; ഇതാ വഡോദരയില് നിന്നും മനസ് നിറക്കുന്നൊരു കാഴ്ച
പ്രളയം ഗുജറാത്തിലെ വഡോദരയെ മുക്കിക്കൊണ്ടിരിക്കുകയാണ്. ഗ്രാമങ്ങളും വീടുകളും റോഡുകളുമെല്ലാം വെള്ളത്തിനടിയിലാണ്. പ്രളയം താണ്ഡവമാടുമ്പോള് നാട്ടുകാരെ രക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് പൊലീസുകാരും മറ്റുള്ളവരും. കഴുത്തറ്റം വെള്ളത്തിലൂടെ പ്ലാസ്റ്റിക് ടബില് ഒന്നര വയസുകാരിയെയും കിടത്തി അതു തലയില് വച്ച് പോകുന്ന ഒരു പൊലീസുകാരനാണ് വെള്ളപ്പൊക്കത്തിന്റെ ഞെട്ടിക്കുന്ന കാഴ്ചകള്ക്കിടയിലും വഡോദരയുടെ മനസ് നിറയ്ക്കുന്നത്. വഡോദരയുടെ മാത്രമല്ല ലോകത്തിന്റെയും.. സബ് ഇന്സ്പെക്ടറായ ഗോവിന്ദ് ചാവ്ഡയാണ് മനുഷ്യത്വത്തിന്റെ പര്യായമായി മാറിയത്. വെള്ളപ്പൊക്കം രൂക്ഷമാകുമ്പോള് വ്യാഴാഴ്ചയാണ് വിശ്വമിത്രി റയില്വെ സ്റ്റേഷന് സമീപമുള്ള ദേവിപുരയില് നിന്നും കുട്ടിയെ ഗോവിന്ദ് […]