India National

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറക്കുന്നത്. 5.40 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ 2010 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജിഡിപി വളര്‍ച്ച ലക്ഷ്യത്തിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തി.

2019 -2020 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 6.1ശതമാനമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറാത്ത സാഹചര്യത്തില്‍ ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ ഇനിയും കുറവ് വരുത്തുമെന്ന് തന്നെയായിരുന്നു പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. നിലവില്‍ ഉള്ള നിരക്കില്‍ നിന്ന് 0.25 ശതമാനമാണ് റിപ്പോ നിരക്കില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കുറവ്. ഇതോടെ 5.40 ശതമാനമുണ്ടായിരുന്ന റിപ്പോ നിരക്ക് 5.15 ശതമാനമായി കുറഞ്ഞു. ഒപ്പം 5.15 ശതമാനമായിരുന്ന റിവേഴ്സ് റിപ്പോ 4.9 ശതമാനമായും കുറഞ്ഞു. എംപിസി സമിതിയിലെ ഭൂരിഭാഗം പേരും .25 കുറക്കണമെന്നാണ് നിര്‍ദേശിച്ചതെങ്കിലും രവീന്ദ്ര ദോലാകിയ .40 ശതമാനം എങ്കിലും കുറക്കണമെന്നാണ് നിര്‍ദേശിച്ചത്.

അതേസമയം ജിഡിപി വളര്‍ച്ച ലക്ഷ്യത്തില്‍ .8 ശതമാനത്തിന്‍റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2019 -2020 സാനപത്തീക വര്‍ഷത്തില്‍ ജി.ഡി.പി 6.1ശതമാന മാത്രമേ പ്രതീക്ഷിക്കുന്നുള്ളുവെന്നാണ് ആര്‍.ബി.ഐയുടെ കണക്കുകൂട്ടല്‍. നേരത്തെ ഇത് 6.9 ശതമാനം വളര്‍ച്ച നേടുമന്നായിരുന്നു ആര്‍.ബി.ഐയുടെ കണക്കൂകൂട്ടല്‍. റിപ്പോ നിരക്കില്‍ വീണ്ടും കുറവ് വരുത്തിയ സാഹചര്യത്തില്‍ ഭവന വാഹനവായ്പ പലിശ നിരക്ക് കുറക്കാന്‍ ബാങ്കുകള്‍ക്ക് സമ്മര്‍ദ്ദമേറും