India National

തെരഞ്ഞെടുപ്പ് നടത്തിപ്പിലെ പോരായ്മകള്‍ പഠിക്കാന്‍ സമിതിയെ നിയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷന്‍

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലെ പ്രവർത്തനങ്ങളെ കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ കോർ കമ്മിറ്റിക്ക് രൂപം നൽകി. തെരഞ്ഞെടുപ്പ് നടത്തിപ്പിലെ അനുഭവങ്ങൾ, പിഴവുകൾ, പോരായ്മകൾ എന്നിവയാണ് കോർ കമ്മിറ്റി പഠിക്കുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി ജനറലാണ് കോർ കമ്മിറ്റിയുടെ അധ്യക്ഷന്‍. പഠനത്തിന്‍റെ അടിസ്ഥാനത്തിൽ വരും തെരഞ്ഞെടുപ്പുകളിൽ വരുത്തേണ്ട മാറ്റങ്ങളും സി.ഇ.ഒ, ജില്ലാ ഉദ്യോഗസ്ഥരുടെ തലത്തിൽ നടപ്പാക്കേണ്ട നടപടികളും കമീഷൻ തീരുമാനിക്കും. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മിറ്റിക്കു ലഭിച്ച നിര്‍ദേശം.

കോവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ ഫലപ്രദമായി നടപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെയുള്ള മാർഗ നിർദ്ദേശങ്ങൾ ഉറപ്പാക്കാൻ കമീഷനെ പ്രാപ്തമാക്കുന്ന നിയമ/ നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തേണ്ടതിന്‍റെ ആവശ്യകത ഇതോടെ തെളിഞ്ഞു. ഈ സാഹചര്യത്തിലാണ് കമീഷന്‍ കോർ കമ്മിറ്റിയെ നിയോഗിച്ചത്.