ഇന്ത്യയിലെ ന്യൂക്ലിയര് ബട്ടണ് ദീപാവലിക്ക് വേണ്ടി സൂക്ഷിച്ചിരിക്കുകയല്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്ശത്തില് ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കോണ്ഗ്രസ് അധ്യക്ഷന് രാഹുല്ഗാന്ധി അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ച പരാമര്ശത്തിനെതിരെയും നടപടി സ്വീകരിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. അതേസമയം പ്രതിപക്ഷം ബാബരിന്റെ പിന്ഗാമികളാണെന്ന പരാമര്ശത്തില് യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു.
Related News
അംബാനിക്ക് വധഭീഷണി മുഴക്കിയ 19 കാരൻ അറസ്റ്റിൽ
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി മുഴക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തെലങ്കാന സ്വദേശിയായ 19 കാരനാണ് പിടിയിലായത്. കഴിഞ്ഞയാഴ്ച മൂന്ന് ഭീഷണി ഇ-മെയിലുകൾ അംബാനിക്ക് ലഭിച്ചിരുന്നു. ഓരോ തവണയും ഭീമമായ തുക ആവശ്യപ്പെട്ടായിരുന്നു ഭീഷണി സന്ദേശം. ഗണേഷ് രമേഷ് വനപർധി(19)നെയാണ് മുംബൈ ഗാംദേവി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ നവംബർ 8 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒക്ടോബർ 28നാണ് ആദ്യ ഇമെയിൽ വന്നത്. […]
ട്രെയിനിറങ്ങി നേരെ കാറിലേക്ക്; റെന്റ് എ കാര് പദ്ധതിയുമായി റെയില്വേ
റെന്റ് എ കാർ പദ്ധതിയുമായി റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ. തെരഞ്ഞെടുത്ത നാല് സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നിലവിൽ വന്നത്. ഇൻഡ്സ് മോട്ടോഴ്സുമായി സഹകരിച്ചാണ് പദ്ധതി. ഡ്രൈവർ സേവനമില്ലാതെ സ്വന്തമായി വാടക കാർ ഓടിച്ചു യാത്ര ചെയ്യാൻ ഇഷ്ടപെടുന്നവർക്കായാണ് റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷൻ റെന്റ് എ കാർ സംവിധാനം ഒരുക്കിയത്. തിരുവനന്തപുരം സെൻട്രൽ, എറണാകുളം നോർത്ത്, സൌത്ത്, തൃശൂർ സ്റ്റേഷനുകളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കിയത്. ഓരോ സ്റ്റേഷനുകളിലും 5 കാറുകൾ തയ്യാറാക്കി നിർത്തുകയും യാത്രക്കാരുടെ ആവശ്യാനുസരണം വാടകക്ക് […]
സര്ക്കാരുമായി തത്ക്കാലം ചര്ച്ചയില്ല; ബിജെപി നേതാക്കളുടെ വസതികളിലേക്ക് മാര്ച്ച് പ്രഖ്യാപിച്ച് കര്ഷകര്
ഖനൗരിയില് സമരത്തിനിടെ കര്ഷകന് കൊല്ലപ്പെട്ട സംഭവത്തില് പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രസര്ക്കാര് ക്ഷണിച്ച ചര്ച്ചയുമായി തല്ക്കാലം സഹകരിക്കേണ്ടതില്ല എന്നാണ് കര്ഷക സംഘടനകളുടെ നിലപാട്. തുടര്നീക്കങ്ങള് ചര്ച്ച ചെയ്യാന് കര്ഷക സംഘടനകള് ഇന്ന് യോഗം ചേരും. ബിജെപി നേതാക്കളുടെ വസതികളിലേക്ക് ട്രാക്ടര് കിസാന് മോര്ച്ച മാര്ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിമുതല് രണ്ട് മണി വരെ കര്ഷകര് റോഡ് തടഞ്ഞ് സമരം നടത്തും. പഞ്ചാബ് ഹരിയാന അതിര്ത്തിയായ ശംഭുവിലും ഖനൗരിയിലും തുടരാന് കര്ഷകര്ക്ക് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇന്ന് അതിര്ത്തികളില് […]