പശ്ചിമബംഗാളില്‍ അവസാനഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് രാത്രി പത്ത് മണിക്ക് അവസാനിക്കും. വ്യാപകമായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് അസാധാരണ ഉത്തരവിലൂടെ പ്രചാരണസമയം വെട്ടിക്കുറക്കുകയായിരുന്നു. പ്രചാരണം അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ ഇന്ന് തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും. നോര്‍ത്ത് കൊല്‍ക്കത്തയില്‍ ഉള്‍പ്പെടെ വിവിധ ഇടങ്ങളിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രചാരണ പരിപാടി. ജെയ്നഗര്, ജാദവ്പൂര്‍ ഉള്‍പ്പെടെ ഒമ്പത് മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തില്‍ ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.
Related News
101 ശതമാനം വിജയ പ്രതീക്ഷയെന്ന് ശങ്കര്‍ റെ
101 ശതമാനം വിജയ പ്രതീക്ഷയെന്ന് മഞ്ചേശ്വരത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റെ. ഘടകങ്ങളെല്ലാം അനുകൂലമാണ്. തന്നെ അറിയാത്തവരില്ല മണ്ഡലത്തില്‍. ജനങ്ങള്‍ തന്നെയാണ് പ്രതിനിധിയായി ആഗ്രഹിക്കുന്നത്. നല്ല പോളിംഗ് ശതമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു
ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ഒഡീഷ തീരങ്ങളിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉംപുൻ ചുഴലിക്കാറ്റിന്റെ വേഗത 200 കിലോമീറ്റർ വരെയായി […]
വന്ദേഭാരത് വെള്ളയിൽ നിന്നും കാവിയിലേക്ക് ; മാറ്റത്തിനൊരുങ്ങി റെയിൽവേ
വന്ദേഭാരത് എക്സ്പ്രസുകളുടെ നിറം മാറ്റാൻ റെയിൽവേ ഒരുങ്ങുന്നതായി റിപ്പോർട്ട്. നിലവിലുള്ള വെള്ളയും നീലയും നിറത്തിന് പകരം കാവി കലർന്ന ഓറഞ്ചും ചാരനിറവുമായിരിക്കും വന്ദേഭാരത് കോച്ചുകൾക്ക് നൽകുകയെന്നാണ് ടൈംസ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. ഇക്കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ വന്നിട്ടില്ല. നിറംമാറ്റത്തിന് റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷമായിരിക്കും തുടർ നടപടികൾ. ഇനി സർവീസ് ആരംഭിക്കുന്ന വന്ദേ ഭാരത് തീവണ്ടികളുടെ കോച്ചുകൾക്കാകും പുതിയ നിറം ലഭിക്കുകയെന്നാണ് വാർത്ത. കോച്ചുകൾ നിർമിക്കുന്ന ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) പല നിറങ്ങൾ […]