നടപ്പു സാമ്പത്തിക വര്‍ഷം രാജ്യം ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. ഇപ്പോഴത്തെ തളര്‍ച്ച താല്‍ക്കാലികമാണെന്നും ധനക്കമ്മി കുറഞ്ഞ് വരികയാണെന്നും സര്‍വേ അവകാശപ്പെട്ടു. നടപ്പു വര്‍ഷം എണ്ണവില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും സര്‍വേ പറയുന്നു.
രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്റെ ആദ്യ പൊതുബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക സര്‍വേ ധനമന്ത്രി നിര്‍മ്മലാ സീതാരാമന് ആദ്യം രാജ്യസഭയിലാണ് വച്ചത്. കടുത്ത തൊഴില്‍ നഷ്ടവും പണപ്പെരുപ്പവും അടക്കം ഇപ്പോഴത്തെ തളര്‍ച്ചകള്‍ താല്കാലിമാണെന്നാണ് സര്‍വ്വേ പറയുന്നു. നടപ്പുവര്‍ഷം പൊതു തെരഞ്ഞെടുപ്പ് നടന്നതും സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. കാര്‍ഷിക മത്സ്യബന്ധന രംഗത്ത് വളര്‍ച്ച മുരടിച്ചു.