മധ്യപ്രദേശിലെ ജബൽപൂരിൽ ഭൂചലനം. ഞായറാഴ്ച രാവിലെ 11 മണിയോടെ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പച്മറിയിൽ നിന്ന് 218 കിലോമീറ്റർ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ജബൽപൂർ, സിഹോറ, ഉമരിയ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. കൂടാതെ കുന്ദം, പനഗർ, ചന്ദിയ, ഷാഹ്പുര എന്നിവിടങ്ങളിലും നേരിയ ഭൂചലനമുണ്ടായി. അതേസമയം നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Related News
കേരളകേണ്ഗ്രസ് ജേക്കബ് വിഭാഗവുമായി ലയന ചർച്ചകൾ നടക്കുന്നുണ്ടെന്ന് പി.ജെ ജോസഫ്
കേരള കോണ്ഗ്രസ് എമ്മില് മുന്നണിമാറ്റ ചര്ച്ചകള് വീണ്ടും സജീവമാകുന്നു. കേരള കോണ്ഗ്രസുകളെ ഒന്നിപ്പിച്ച് യു.ഡി.എഫില് തുടരാന് ജോസഫ് ശ്രമിക്കുബോള് ജോസ് കെ. മാണി വിഭാഗം എല്.ഡി.എഫുമായി അടുക്കുന്നുവെന്ന സൂചനകളാണ് പുറത്ത് വരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ഇക്കാര്യത്തില് വ്യക്തത വരും. ജേക്കബ് വിഭാഗം അടക്കമുള്ളവരെ ഒപ്പം ചേര്ത്ത് യു.ഡി.എഫില് ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ് പി.ജെ ജോസഫ്. ജേക്കബ് ഗ്രൂപ്പിന് പിന്നാലെ പിന്നാലെ ഫ്രാന്സിസ് ജോര്ജ്ജും പി.സി ജോര്ജ്ജും ജോസഫിനൊപ്പം എത്തിയേക്കും. ഈ നീക്കങ്ങള് ഒരു വശത്ത് സജീവമാകുമ്പോള് […]
കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്
കട്ടപ്പന സബ് കോടതി വിധി ജോസ് കെ. മാണി ദുർവ്യാഖ്യാനം ചെയ്തതിന്റെ തെളിവുകൾ പുറത്ത്. പി.ജെ ജോസഫിന്റെ അധികാരങ്ങൾ അസ്ഥിരപ്പെടുത്തുന്നതാണ് കോടതി വിധിയെന്ന ജോസ് കെ. മാണിയുടെ വാദം തെറ്റെന്നാണ് വിധിപ്പകർപ്പില് വ്യക്തമായിരിക്കുന്നത് . ജോസ് കെ മാണി വിളിച്ച സംസ്ഥാന സമിതി യോഗം ഭരണഘടനാ വിരുദ്ധമാണെന്ന വിലയിരുത്തലാണ് കോടതി ഉത്തരവിൽ ഉടനീളമുള്ളത്. കോടതി വിധിയെന്ന പേരിൽ ജോസ് കെ മാണി പറഞ്ഞ വാക്കുകളാണിത്. ഒപ്പം കോടതി വിധിയെന്ന പേരിൽ ഒരു രേഖയും പുറത്ത് വിട്ടു. എന്നാൽ […]
മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും
മധ്യ വേനലവധിക്ക് ശേഷം സുപ്രിംകോടതി ഇന്ന് തുറക്കും. കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യയുടെ ശിക്ഷ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കും. പോർച്ചുഗലിന് ഇന്ത്യ നൽകിയ നയതന്ത്ര ഉറപ്പ് പ്രകാരം, തന്റെ ശിക്ഷ 25 വർഷത്തിൽ കൂടുതലാകാൻ കഴിയില്ലെന്ന ബോംബെ സ്ഫോടനപരമ്പരക്കേസിലെ കുറ്റവാളി അബു സലേമിന്റെ ഹർജിയിലും സുപ്രിംകോടതി ഇന്ന് വിധി പറയും. സ്ഥിരജാമ്യം തേടി ഭീമ കൊറേഗാവ് കേസ് പ്രതിയും, തെലുഗ് കവിയുമായ വരവരറാവു സമർപ്പിച്ച ഹർജിയും കോടതിക്ക് മുന്നിലെത്തും. വേനലവധിക്ക് ശേഷം […]