തമിഴ്നാട്ടിലെ ചെങ്കൽപേട്ടിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനമുണ്ടായത് ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിൽ. രാവിലെ 7.40നാണ് ഭൂചനം അനുഭവപ്പെട്ടത്.
Related News
കോഴിക്കോട് ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ എത്തി
കോഴിക്കോട് ചാലിയാറിൽ ഇന്ധനം സൂക്ഷിച്ചിരുന്ന ഷെഡ്ഡുകളിൽ വൻ തീപിടിത്തം. തീ കൂടുതൽ ഇടങ്ങളിലേക്ക് പടരുകയാണ്. ഫയർഫോഴ്സിന്റെ മൂന്ന് യൂണിറ്റുകൾ സംഭവ സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഓല ഷെഡുകൾക്കാണ് തീപിടിച്ചത്. ഇതിന് മുമ്പ് സമാനമായ സ്ഥലത്ത് തീപിടിത്തം ഉണ്ടായിട്ടുണ്ട്.
കണ്ണൂരിലെ റീപോളിങ്: പോളിങ് ശതമാനം നിര്‍ണായകം
യു.ഡി.എഫ് ശക്തികേന്ദ്രമെന്ന് വിശേഷിപ്പിക്കാവുന്ന പ്രദേശമാണ് റീപോളിങ് നടക്കുന്ന കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി. ലീഗ് പ്രവര്‍ത്തകര്‍ വ്യാപകമായി കളളവോട്ട് ചെയ്തെന്ന് ആരോപണമുയര്‍ന്ന ഇവിടെ പോളിങ് ശതമാനത്തിലുണ്ടാകുന്ന നേരിയ കുറവ് പോലും യു.ഡി.എഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. അതുകൊണ്ട് തന്നെ പരമാവധി വോട്ടര്‍മാരെ വീണ്ടും ബൂത്തിലെത്തിക്കാനുളള ശ്രമത്തിലാണ് യു.ഡി.എഫ്. 1249 വോട്ടര്‍മാരാരാണ് പാമ്പുരുത്തി എ.യു.പി സ്കൂളിലെ 166ആം നമ്പര്‍ ബൂത്തില്‍ ആകെയുളളത്. ഇതില്‍ അഞ്ച് സര്‍വ്വീസ്സ് വോട്ടുകളടക്കം 1036 പേര് ഇത്തവണ വോട്ട് ചെയ്തു. നാട്ടിലില്ലാത്ത 26 പ്രവാസികളുടെ വോട്ടുകളും […]
നിഷയെ അംഗീകരിക്കാതെ ഒരു വിഭാഗം; ജോസ് കെ.മാണി തന്നെ മത്സരിക്കണമെന്ന ആവശ്യം ശക്തം
സ്ഥാനാര്‍ത്ഥിയെ ചൊല്ലി ജോസ് കെ. മാണി വിഭാഗത്തിലും തര്‍ക്കമെന്ന് സൂചന. നിഷ ജോസ് കെ. മാണിയെ അംഗീകരിക്കാന്‍ ഒരു വിഭാഗം തയ്യാറായില്ല. ജോസ് കെ. മാണി തന്നെ മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ജോസഫ് വിഭാഗം ഉയര്‍ത്തുന്ന വെല്ലുവിളിയെക്കാള്‍ വലുതാണ് ജോസ് കെ. മാണി വിഭാഗത്തിനുള്ളിലെ തര്‍ക്കം. ഇന്നലെ ചേര്‍ന്ന നേതൃയോഗത്തിലും ഇത് പ്രകടമായിരുന്നു. ജോസ് കെ. മാണി, നിഷാ ജോസ് കെ. മാണി എന്നിവരുള്‍പ്പടെ അഞ്ച് പേരുടെ പേരുകളാണ് സജീവം. എന്നാല്‍ നിഷയെ […]